ഈസ്റ്റര്‍ രാത്രി അമേരിക്കയില്‍ മാമ്മോദീസാ രാത്രി..പതിനായിരക്കണക്കിന് പേര്‍ ഒറ്റരാത്രിയില്‍ മാമ്മോദീസ സ്വീകരിച്ചു

ഈസ്റ്റര്‍ രാത്രി അമേരിക്കയില്‍ മാമ്മോദീസാ രാത്രി..പതിനായിരക്കണക്കിന് പേര്‍ ഒറ്റരാത്രിയില്‍ മാമ്മോദീസ സ്വീകരിച്ചു

വാഷിംഗ്ടണ്‍: ഈസ്റ്റര്‍ രാത്രി അമേരിക്കന്‍ സഭയ്ക്ക് ആനന്ദത്തിന്‍റെയും അഭിമാനത്തിന്‍റെയും രാത്രിയായിരുന്നു. കാരണം ഈസ്ററര്‍ രാത്രിയില്‍ മാമ്മോദീസാ  സ്വീകരിച്ച് കത്തോലിക്കാസഭയില്‍ അംഗങ്ങളായത് പതിനായിരത്തോളം വിശ്വാസികളായിരുന്നു.  അമേരിക്കയിലെ വിവിധ രൂപതകളില്‍ നിന്നാണ് ഇത്രയും പേര്‍ മാമ്മോദീസാ സ്വീകരിച്ചത്.

ഇതില്‍ ലോസ് ആഞ്ചലസ് രൂപതയില്‍ മാത്രം 1700-ഓളം പേര്‍ മാമ്മോദീസാ സ്വീകരിച്ചു. സാന്‍ ഫ്രാന്‍സിസ്കോ അതിരൂപതയില്‍ 173 പേരും ഗാല്‍വെസ്റ്റോണ്‍-ഹൂസ്റ്റണ്‍ രൂപതയില്‍ 153 പേരും  ന്യൂയോര്‍ക്കില്‍ 400 ഉം അറ്റ്‌ലാന്റ 708,ഉം എന്നിങ്ങനെ കണക്കുകള്‍ നീണ്ടുപോകുന്നു.

വിവിധ രൂപതകളിലെ ദേവാലയങ്ങളില്‍ നടന്ന കൃത്യമായ കണക്കുകള്‍ പ്രകാരം ഇതിന്‍റെ സംഖ്യ പതിനായിരത്തോളം വരും എന്നാണ് കരുതപ്പെടുന്നത്.

You must be logged in to post a comment Login