അമേരിക്കയില്‍ വീണ്ടും ജപമാല യജ്‍‍‍ഞം

അമേരിക്കയില്‍ വീണ്ടും ജപമാല യജ്‍‍‍ഞം

മാഡിസണ്‍:   അമേരിക്ക വീണ്ടും ജപമാല പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകുന്നു. ഒക്ടോബര്‍ 7-നാണ് ദേശവ്യാപകമായി “റോസറി കോസ്റ്റ് റ്റു കോസ്റ്റ്” എന്ന പേരില്‍  ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ അമേരിക്ക ഒരുങ്ങുന്നത്.ജപമാലയ്ക്ക് വേണ്ടി പ്രത്യേകം നീക്കിവച്ചിരിക്കുന്ന ഒക്ടോബറിലെ ഏഴാം തീയതി ജപമാല രാജ്ഞതിയുടെ തിരുനാള്‍കൂടിയാണ്.

ഫെബ്രുവരി രണ്ടിന് നടന്ന ജപമാല പ്രാര്‍ത്ഥനയുടെ വന്പിച്ച വിജയത്തെതുടര്‍ന്നാണ് വീണ്ടും ഇത്തരമൊരു പ്രാര്‍ത്ഥനയ്ക്ക് സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.  റോസറി കോസ്റ്റ് റ്റു കോസ്റ്റില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മാഡിസണ്‍ രൂപതാധ്യക്ഷന്‍ റോബര്‍ട്ട് സി. മൊര്‍ലീനോ  അഭ്യര്‍ത്ഥിച്ചു.

 

You must be logged in to post a comment Login