സാത്താന്‍ ആരാധകരുടെയും നിരീശ്വരവാദികളുടെയും ആവശ്യം തള്ളി, അമേരിക്കന്‍ ഡോളറില്‍ ‘ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു’ തുടരും

സാത്താന്‍ ആരാധകരുടെയും നിരീശ്വരവാദികളുടെയും ആവശ്യം തള്ളി, അമേരിക്കന്‍ ഡോളറില്‍ ‘ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു’ തുടരും

ചിക്കാഗോ: ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന അമേരിക്കന്‍ ഡോളറില്‍ എഴുതിയിരിക്കുന്ന വാക്യം മാറ്റാനായി കോടതിയെ സമീപിച്ച സാത്താന്‍ ആരാധകരുടെയും നിരീശ്വരവാദികളുടെയും ആവശ്യം കോടതി തള്ളിക്കളഞ്ഞു.

രാജ്യത്തിന്റെ വിശ്വാസപാരമ്പര്യത്തിന് നല്കുന്ന ആദരവിന് സമാനമായ ആദരവ് തന്നെയാണ് ഡോളറിലെ ഈ വാക്യം നല്കുന്നതെന്നും ഡോളര്‍ ഒരിക്കലും വിശ്വാസപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നില്ല അത് വിനിമയത്തിന് വേണ്ടിയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

1864 മുതല്‍ അമേരിക്കന്‍ നാണയങ്ങളില്‍ മുദ്ര കുത്തിയിരിക്കുന്ന മുദ്രാവാക്യമാണ് ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നുള്ളത്.

You must be logged in to post a comment Login