മകളെ മാമ്മോദീസാ മുക്കിയതിന് നോര്‍ത്ത് കരോലിനയില്‍ അമ്മയ്ക്ക് ഏഴു ദിവസത്തെ ജയില്‍ ശിക്ഷ

മകളെ മാമ്മോദീസാ മുക്കിയതിന് നോര്‍ത്ത് കരോലിനയില്‍ അമ്മയ്ക്ക് ഏഴു ദിവസത്തെ ജയില്‍ ശിക്ഷ

നോര്‍ത്ത് കരോലിന: പിതാവിന്റെ അനുവാദമോ അറിവോ കൂടാതെ മകളെ മാമ്മോദീസാ മുക്കിയതിന് മാതാവിന് ജയില്‍ ശിക്ഷ. ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജി സീന്‍ സ്മിത്താണ് സ്‌റ്റോക്ക്‌സ് എന്ന 36 കാരിക്ക് ശിക്ഷ വിധിച്ചത്.

സ്‌റ്റോക്കസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പോള്‍ ഷാഫ്  മകളുടെ മാമ്മോദീസാ വിവരം അറിഞ്ഞത്. തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്.

മാതാപിതാക്കള്‍ ഇരുവരും തങ്ങളുടെ കുഞ്ഞിനെ വിശ്വാസത്തില്‍ വളര്‍ത്താനാണ് ആഗ്രഹിക്കുന്നതെങ്കിലും അമ്മ സ്വാര്‍ത്ഥപരമായി പെരുമാറുകയും പിതാവ് എന്ന നിലയില്‍ മകളുടെ മാമ്മോദീസാ ചടങ്ങില്‍ പങ്കെടുക്കാനുള്ള അവകാശം അദ്ദേഹത്തിന് നഷ്ടപ്പെടുത്തുകയും ചെയ്തു എന്ന് കോടതി നിരീക്ഷിച്ചു. പത്തുദിവസത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചിരുന്നതെങ്കിലും അപ്പീല്‍ പ്രകാരം അത് ഏഴുദിവസമായി കുറയ്ക്കുകയായിരുന്നു.

സംഭവിച്ചതിലെല്ലാം എനിക്ക് ദു:ഖമുണ്ട്.. മാമ്മോദീസാ മുക്കിയതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നില്ല.. അവളുടെ അപ്പന്‍ അവളുടെ അമ്മയെ ജയിലിലേക്ക് പറഞ്ഞയച്ചിരിക്കുന്നു.. സ്റ്റോക്ക് പറയുന്നു.

You must be logged in to post a comment Login