മാലാഖമാര്‍ വിശുദ്ധരാണോ.. വിശുദ്ധരെല്ലാം മാലാഖമാരാണോ?

മാലാഖമാര്‍ വിശുദ്ധരാണോ.. വിശുദ്ധരെല്ലാം മാലാഖമാരാണോ?

ഇംഗ്ലീഷിലെ സെയ്ന്റ്,് ലാറ്റിനിലെ സാങ്റ്റസ് എന്ന വാക്കില്‍ നിന്ന് കടന്നുവന്നതാണ്. വിശുദ്ധം എന്നാണ് ഇതിന്റെ അര്‍ത്ഥം. ആഗോളകത്തോലിക്കാ സഭയില്‍ അള്‍ത്താരവണക്കത്തിനായി പ്രതിഷ്ഠിക്കപ്പെടുന്ന പുണ്യജീവിതം നയിച്ച മനുഷ്യരെയാണ് വിശുദ്ധരായി വിശേഷിപ്പിക്കുന്നത്. വിശുദ്ധരെല്ലാം സ്വര്‍ഗ്ഗത്തിലാണ്. മാലാഖമാരും സ്വര്‍ഗ്ഗത്തിലാണ്. അവരും പുണ്യപ്പെട്ടവരാണ്.

എന്നാല്‍ വിശുദ്ധര്‍ക്ക് മാലാഖമാരാകാന്‍ കഴിയില്ല. വിശുദ്ധര്‍ മനുഷ്യരാണ്. മാലാഖമാര്‍ മനുഷ്യരല്ല. വ്യത്യസ്തമായിട്ടാണ് ദൈവം മനുഷ്യനെയും മാലാഖമാരെയും സൃഷ്ടിച്ചിരിക്കുന്നത്. രണ്ടുതരം സൃഷ്ടികളാണ് മനുഷ്യരും മാലാഖമാരും.

You must be logged in to post a comment Login