കത്തോലിക്കാസഭ വണങ്ങുന്ന മാലാഖമാരും വണങ്ങാത്ത മാലാഖമാരും..അറിയാമോ ഇക്കാര്യങ്ങള്‍?

കത്തോലിക്കാസഭ വണങ്ങുന്ന മാലാഖമാരും വണങ്ങാത്ത മാലാഖമാരും..അറിയാമോ ഇക്കാര്യങ്ങള്‍?

ഇന്ന് സെപ്തംബര്‍ 29. പ്രധാനമാലാഖമാരുടെ തിരുനാള്‍ ദിനം. രക്ഷാകരചരിത്രത്തില്‍ പ്രത്യേകദൗത്യവുമായി ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവരാണ് മാലാഖമാര്‍. എന്നാല്‍ മൂന്ന് മാലാഖമാരെ മാത്രമേ കത്തോലിക്കാ സഭ അവരുടെ പേരുകളാല്‍ വണങ്ങാറുള്ളു. എന്നാല്‍ വേറെയും മാലാഖമാര്‍ക്ക് പേരുകളുണ്ട്. ഉറിയേല്‍, ചാമുവേല്‍ തുടങ്ങിയവ അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം.

പക്ഷേ മുഖ്യദൂതരായ മിഖായേല്‍. ഗബ്രിയേല്‍, റഫായേല്‍ എന്നിവരെ മാത്രമേ സഭ വണങ്ങാറുള്ളൂ. പ്രധാന മാലാഖമാരുടെ ലിസ്്റ്റിലുംബൈബിളിലും ഇവരുടെ പേരുകളേയുള്ളൂ.

മിഖായേല്‍ മാലാഖയുടെ പേര് ദാനിയേല്‍, വെളിപാട്, യുദാ എന്നീ പുസ്തകങ്ങളില്‍ കാണാം. ദൈവത്തിന്റെ സൈന്യത്തിന്റെ നേതാവായിട്ടാണ് മിഖായേല്‍ പരാമര്‍ശിക്കപ്പെടുന്നത്. ഗബ്രിയേല്‍ മാലാഖ ദാനിയേല്‍, ലൂക്ക എന്നിവരുടെ വിവരണങ്ങളിലാണ്. മാതാവിനെ മംഗളവാര്‍ത്ത അറിയിക്കുന്നത് ഗബ്രിയേല്‍ മാലാഖയാണ്. തോബിത്തിന്റെ പുസ്തകത്തിലാണ് റഫായേല്‍ മാലാഖയുടെ പരാമര്‍ശം.

മറ്റ് മാലാഖമാരുടെ പേരുകള്‍ പുരാവൃത്തങ്ങളിലും കാനോനികമല്ലാത്ത പുസ്തകങ്ങളിലുമാണുള്ളത്.

ദൈവത്തിന്റെ യഥാര്‍ത്ഥ സേവകരായ മാലാഖമാരെ വണങ്ങുന്നതും അവരുടെ സഹായം തേടുന്നതും വിശുദ്ധമായ കത്തോലിക്കാജീവിതത്തിന് നല്ലമാര്‍ഗ്ഗങ്ങളിലൊന്നാണ്. എന്നാല്‍ വിശുദ്ധ മിഖായേല്‍, റഫായേല്‍, ഗബ്രിയേല്‍ എന്നിവരുടെ സഹായമാണ് നാം തേടേണ്ടത് എന്നതും മറക്കരുത്.

പല ന്യൂ ഏജ് ഒക്കള്‍ട്ട് മൂവ്‌മെന്റുകളും മറ്റ് തരത്തിലുള്ള മാലാഖമാരെ ക്കുറിച്ച് പരാമര്‍ശിക്കുന്ന ഇക്കാലത്ത് ഇക്കാര്യം ഓര്‍മ്മയില്‍ വയ്‌ക്കേണ്ടത് ഓരോ കത്തോലിക്കന്റെയും കടമയാണ്.

You must be logged in to post a comment Login