മാലാഖമാര്‍ നമ്മുടെ സഹോദരങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

മാലാഖമാര്‍ നമ്മുടെ സഹോദരങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: മാലാഖമാര്‍ നമ്മുടെ സഹോദരങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താമാര്‍ത്ത കപ്പേളയില്‍ മുഖ്യദൂതരായ മാലാഖമാരുടെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

മാലാഖമാര്‍ക്കും മനുഷ്യര്‍ക്കും രക്ഷാകരപദ്ധതിയില്‍ പങ്കുണ്ട്. ഇരുവരും വിളിയനുസരിച്ച് സഹോദരരാണ്. മുഖ്യദുതരായ മാലാഖമാര്‍ക്ക് നമ്മുടെ രക്ഷാകര യാത്രയില്‍ പ്രത്യേക ദൗത്യങ്ങളുണ്ട്. നമ്മുടെ ചുവടുകള്‍ തെറ്റിപ്പോകാതിരിക്കാന്‍ സഹായത്തിനെത്തുന്ന മാലാഖയാണ് റഫായേല്‍. സദ്വാര്‍ത്തയുടെ മാലാഖയാണ് ഗബ്രിയേല്‍. പിശാചുമായുള്ള പോരാട്ടത്തില്‍ നമ്മെ സഹായിക്കുന്ന മാലാഖയാണ് മിഖായേല്‍.

ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ മാലാഖമാരൊടോത്ത് നമുക്ക് സഹകരിക്കേണ്ടതുണ്ട്. പാപ്പ പറഞ്ഞു.

You must be logged in to post a comment Login