ആംഗ്ലിക്കന്‍ സഭയ്ക്ക് ആദ്യമായി കേരളത്തില്‍ നിന്നുള്ള ബിഷപ്

ആംഗ്ലിക്കന്‍ സഭയ്ക്ക് ആദ്യമായി കേരളത്തില്‍ നിന്നുള്ള ബിഷപ്

ചെലംസ്‌ഫോര്‍ഡ്: യുകെയിലെ ആംഗ്ലിക്കന്‍ രൂപതയ്ക്ക് ആദ്യമായി കേരളത്തില്‍ നിന്നുള്ള ബിഷപ്. ഡോ. ജോണ്‍ പെരുമ്പലത്താണ് ചെലംസ്‌ഫോര്‍ഡ് രൂപതയുടെ പുതിയ മെത്രാനായി നിയമിതനായിരിക്കുന്നത്.

കല്‍ക്കത്തയില്‍ നോര്‍ത്ത് ഇന്ത്യാ രൂപതയിലെ വൈദികനായിരുന്നു നേരത്തെ ഇദ്ദേഹം.2002 ല്‍ ആണ് ഇദ്ദേഹം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലേക്ക് കൂടുമാറിയത്. 2013 ല്‍ ബാര്‍ക്കിംങിലെ ആര്‍ച്ച് ഡീക്കന്‍ ആകുന്നതിന് മുമ്പ് മൂന്ന് ഇടവകകളില്‍ സേവനം ചെയിതിട്ടുണ്ട്.

ബിഷപ് ഡോണ്‍ വ്രായോക്ക് പകരക്കാരനായിട്ടാണ് ഡോ. ജോണ്‍ നിയമിതനായിരിക്കുന്നത്. ബിഷപ് ഡോണ്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മരണമടഞ്ഞിരുന്നു.

You must be logged in to post a comment Login