അന്നാബെല്ല 2 വിന് വിലക്ക്

അന്നാബെല്ല 2 വിന് വിലക്ക്

ലെബനോന്‍: അടുത്തയിടെ പുറത്തിറങ്ങിയ അന്നാബെല്ല 2 വിന് ലെബനോനില്‍ വിലക്ക്. ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമായ ചിത്രം ആണ് ഇതെന്നാണ് ക്രിസ്തീയ പുരോഹിതരുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ചിത്രം തീയറ്ററില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ ഈ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ ആദ്യത്തെ രാജ്യമാണ് ലെബനോന്‍. ഇവിടെ മാത്രമേ ഈ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുള്ളൂ.

ഇതിന് മുമ്പ് ലെബനോനില്‍ മറ്റൊരു ചിത്രത്തിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. വണ്ടര്‍ വുമന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്നാല്‍ രാഷ്ട്രീയമായ കാരണങ്ങളാലായിരുന്നു അത്.

അന്നാബെല്ലെ 2 ക്രിയേഷന്‍ എന്ന ചിത്രം ഫെയ്ത്ത് ബേയ്‌സഡ് മൂവി ആണെന്നാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ ഗാരി ഡൗബെര്‍മാന്‍ അഭിപ്രായപ്പെടുന്നത്. താന്‍ ആ ചിത്രത്തെ അങ്ങനെയാണ് കാണുന്നതെന്നും ആത്മീയയുദ്ധങ്ങളുടെ യാഥാര്‍ത്ഥ്യവും നന്മയും തിന്മയും തമ്മിലുള്ള പ്രതിരോധവുമാണ് ചിത്രത്തിന്റെ പ്രതിപാദ്യമെന്നും അദ്ദേഹം പറയുന്നു.

You must be logged in to post a comment Login