ലാഹോര്‍ ജയിലില്‍ ഒരു ക്രിസ്ത്യന്‍ തടവുകാരന്‍ കൂടി മരിച്ച നിലയില്‍

ലാഹോര്‍ ജയിലില്‍ ഒരു ക്രിസ്ത്യന്‍ തടവുകാരന്‍ കൂടി മരിച്ച നിലയില്‍

ലാഹോര്‍: പാക്കിസ്ഥാനിലെ ജയിലില്‍ ഒരു ക്രിസ്ത്യന്‍ തടവുകാരനെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. ഇത് രണ്ടാം തവണയാണ് ക്രൈസ്തവനായ ഒരു തടവുകാരനെ മരിച്ചനിലയില്‍ ജയിലില്‍ കണ്ടെത്തുന്നത്.

രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന ഉസ്മാന്‍ ഷൗക്കത്ത് എന്ന 29 കാരനെയാണ് ഡിസംബര്‍ 9 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോരിച്ചൊഴിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിന് ക്രൈസ്തവര്‍ 11 ാം തീയതി നടന്ന ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് അധികാരികള്‍ പറയുന്നു, 3 ഉം 5 ഉം വയസുളള രണ്ട് പെണ്‍മക്കളുള്ള പിതാവാണ് ഉസ്മാന്‍.

2015 മാര്‍ച്ച് 15 ന് ലാഹോറിലെ രണ്ട് ദേവാലയങ്ങളില്‍ നടന്ന ബോംബാക്രമണങ്ങളില്‍ 15പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് ഭീകരാക്രമണമല്ല എന്നും മുസ്ലീങ്ങളാണ് ഇതിന് പിന്നിലെന്നും ക്രൈസ്തവര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് രണ്ട് മുസ്ലീങ്ങള്‍ കൊല ചെയ്യപ്പെട്ടു. ഇതിന്റെ പേരിലാണ് ഉസ്മാന്‍ ജയിലില്‍ ആയത്.

You must be logged in to post a comment Login