സ്‌കോട്ട്‌ലന്റില്‍ വര്‍ഗ്ഗീയവിദ്വേഷത്തിന് ഇരകളാകുന്നവരില്‍ ഭൂരിപക്ഷവും കത്തോലിക്കര്‍

സ്‌കോട്ട്‌ലന്റില്‍ വര്‍ഗ്ഗീയവിദ്വേഷത്തിന് ഇരകളാകുന്നവരില്‍ ഭൂരിപക്ഷവും കത്തോലിക്കര്‍

സ്‌കോട്ട്‌ലന്റ്: സ്‌കോട്ട്‌ലന്റില്‍ ആന്റി കത്തോലിക്കിസം വര്‍ദ്ധിച്ചുവരുന്നതായി വാര്‍ത്തകള്‍. വര്‍ഗ്ഗീയ വിദ്വേഷത്തിന് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് കത്തോലിക്കരാണത്രെ. സ്‌കോട്ടീഷ് പാര്‍ലമെന്റിലെ ലേബര്‍ മെംബറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്ലാസ്‌ക്കോയ്ക്ക് സമീപമുള്ള ദേവാലയം തകര്‍ക്കപ്പെട്ടതും സക്രാരി നശിപ്പിക്കപ്പെട്ടതുമായ സംഭവത്തെക്കുറിച്ച് സ്‌കോട്ടീഷ് പാര്‍ലമെന്റിലെ മെംബര്‍ കഴിഞ്ഞ ആഴ്ച ചോദ്യം ഉന്നയിച്ചതിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്.

വംശവിദ്വേഷം സ്‌കോട്ട്‌ലന്റില്‍ അടുത്തയിടെയായി വ്യാപകമായിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡാണ്. വര്‍ഷം തോറും 14 ശതമാനമാണ് വര്‍ദ്ധനവ്. 2015ലെ സര്‍വ്വേ അനുസരിച്ച് സ്‌കോട്ട്‌ലന്റില്‍ കത്തോലിക്കര്‍ 15 ശതമാനമാണ്.

You must be logged in to post a comment Login