വൈദികര്‍ക്കെതിരെ കെട്ടിച്ചമച്ച ലൈംഗികപീഡനക്കേസിന് ഒടുവില്‍ അവര്‍ മാപ്പ് പറഞ്ഞു

വൈദികര്‍ക്കെതിരെ കെട്ടിച്ചമച്ച ലൈംഗികപീഡനക്കേസിന് ഒടുവില്‍ അവര്‍ മാപ്പ് പറഞ്ഞു

വാഷിംങ്ടണ്‍: വൈദികര്‍ക്കെതിരെ വ്യാജമായി ബാലലൈംഗിക പീഡനം ആരോപിച്ചതിന് ഒടുവില്‍ അവര്‍ മാപ്പ് ചോദിച്ചു. സെന്റ് ലൂയിസ് അതിരൂപതയിലെ രണ്ടുവൈദികര്‍ക്കെതിരെ കെട്ടിച്ചമച്ച കേസിന്റെ പേരിലാണ് മാപ്പ്. ദ സര്‍വൈവേഴ്‌സ് നെറ്റ് വര്‍ക്ക് ഓഫ് ദോസ് അബൂസഡ് ബൈ പ്രീസ്റ്റസാണ് ഫാ. ജോസഫ്, മോണ്‍. ജോസഫ് എന്നിവരോട് മാപ്പ് ചോദിച്ച് കത്ത് പ്രസിദ്ധീകരിച്ചത്.

ഏതെങ്കിലും ഒരാള്‍ക്കെതിരെയുള്ള കൃത്രിമമായ ആരോപണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. വൈദികര്‍ക്കെതിരെയുള്ള വ്യാജലൈംഗിക ആരോപണങ്ങള്‍ കത്തോലിക്കാസഭയെ തന്നെയാണ് മുറിപ്പെടുത്തിയത്. കത്ത് വ്യക്തമാക്കി.

മോണ്‍. ജോസഫ് കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് 2015 ജൂണ്‍ ഏഴിനാണ് നിര്യാതനായത്. ഫാ. ജോസഫിനെതിരെ രണ്ട് കേസുകളാണ് ആരോപിക്കപ്പെട്ടിരുന്നത്. 2014 ല്‍ ഒരു ബാലനെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു ഒരു കേസ്. ഒരു വര്‍ഷത്തിന് ശേഷം കേസ് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് മാനനഷ്ടത്തിന് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ഇദ്ദേഹം കേസ് നല്കിയിരുന്നു

You must be logged in to post a comment Login