സ്നേ​​ഹ​​പൂ​​ർ​​വം കൊ​​ടു​​ക്കാ​​ൻ ക​​ഴി​​യുന്പോള്‍ ദൈ​​വം അ​​നു​​ഗ്ര​​ഹി​​ക്കും

സ്നേ​​ഹ​​പൂ​​ർ​​വം കൊ​​ടു​​ക്കാ​​ൻ ക​​ഴി​​യുന്പോള്‍ ദൈ​​വം അ​​നു​​ഗ്ര​​ഹി​​ക്കും

ച​​ങ്ങ​​നാ​​ശേ​​രി: സ്നേ​​ഹ​​ത്തോ​​ടെ  കൊ​​ടു​​ക്കു​​വാ​​നും തു​​റ​​ന്ന മ​​ന​​സോ​​ടെ പ​​ങ്കു​​വ​​യ്ക്കാ​​നും നാം ​​പ​​ഠി​​ക്ക​​ണ​​മെ​​ന്നും ന​​മ്മു​​ടെ ക​​യ്യി​​ലു​​ള്ള​​ത് എ​​ത്ര നി​​സാ​​ര​​മാ​​ണെ​​ങ്കി​​ലും കു​​റ​​വാ​​ണെ​​ങ്കി​​ലും അ​​ത് സ്നേ​​ഹ​​പൂ​​ർ​​വം കൊ​​ടു​​ക്കാ​​ൻ ക​​ഴി​​ഞ്ഞാ​​ൽ ആ ​​പ്ര​​വ​​ർ​​ത്തി​​യെ ദൈ​​വം അ​​നു​​ഗ്ര​​ഹി​​ക്കു​​മെ​​ന്നും ക്നാ​​നാ​​യ സ​​ഭ​​യു​​ടെ അ​​മേ​​രി​​ക്ക​​ൻ യൂ​​റോ​​പ്പ് ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ.​​അ​​യൂ​​ബ് മാ​​ർ സി​​ൽ​​വാ​​നോ​​സ്.ആ​​ശ്ര​​യ​​മി​​ല്ലാ​​ത്ത​​വ​​ർ​​ക്ക് ദാ​​നം ന​​ൽ​​കു​​ന്ന​​ത് സ്നേ​​ഹ​​ത്തി​​ന്‍റെ നി​​റ​​വി​​ലാ​​ക​​ണ​​മെ​​ന്നും അദ്ദേഹം പറഞ്ഞു.  ക്നാ​​നാ​​യ സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​റി​​ച്ചി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സി​​ൽ​​വാ​​നോ​​സ് സെ​​ൻ​​റി​​ന്‍റെ വി​​ശ​​പ്പു ര​​ഹി​​ത കു​​റി​​ച്ചി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച് ബി​​ഷ്പ്.

വി​​ശ​​പ്പു​​ര​​ഹി​​ത ഗ്രാ​​മ പ​​ദ്ധ​​തി ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റ് ചെ​​യ​​ർ​​മാ​​ൻ പി.​​യു.​​തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

You must be logged in to post a comment Login