കത്തോലിക്കാ വിശ്വാസത്തിന് മാറ്റം വരുത്താന്‍ സിവില്‍ നിയമങ്ങള്‍ക്ക് കഴിയില്ല: സിഡ്‌നി ആര്‍ച്ച് ബിഷപ്

കത്തോലിക്കാ വിശ്വാസത്തിന് മാറ്റം വരുത്താന്‍ സിവില്‍ നിയമങ്ങള്‍ക്ക് കഴിയില്ല: സിഡ്‌നി ആര്‍ച്ച് ബിഷപ്

സിഡ്‌നി: സ്വവര്‍ഗ്ഗവിവാഹത്തെ സംബന്ധിച്ച പോസ്റ്റല്‍ സര്‍വ്വേ നടന്ന സാഹചര്യത്തില്‍ സഭയുടെ പ്രബോധനങ്ങളെ ഒരിക്കല്‍കൂടി ആഴത്തിലുറപ്പിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ് ഡെനീസ് ഹാര്‍ട്ട്. സിവില്‍ നിയമങ്ങള്‍ക്ക് കത്തോലിക്കാവിശ്വാസത്തിന് മാറ്റം വരുത്താന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പായ ഡെനീസ് ഹാര്‍ട്ട് ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കൂടിയാണ്.

വിവാഹത്തെ പുനനിര്‍വചിക്കാനുള്ള ദേശീയ പോസ്റ്റല്‍ സര്‍വ്വേയില്‍ പങ്കെടുക്കാനുള്ള അവസാന ദിവസമായിരുന്നു നവംബര്‍ 7. ഇതിന് ശേഷമാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം വന്നത്. രണ്ടുമാസമായിരുന്നു സര്‍വ്വേയുടെ കാലാവധി.12.7 മില്യനില്‍ ഏറെ ആളുകളില്‍ 80 ശതമാനത്തിന് അടുത്ത് ആളുകള്‍ സര്‍വ്വേയില്‍ പങ്കെടുത്തു. ഭൂരിപക്ഷ ആളുകളും അനുകൂലമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LGBTIQ യെ കത്തോലിക്കാസഭ എല്ലാ ആദരവോടും കൂടി കാണുകയും സമൂഹത്തില്‍ അവരുടെ മാന്യതയും വിലയും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് വേണ്ടിയുള്ള പരിശ്രമം തുടരുകയും ചെയ്യുമ്പോള്‍ തന്നെ സിവില്‍ നിയമങ്ങള്‍ക്ക് ഒരിക്കലും കത്തോലിക്കാസഭയുടെ വിവാഹത്തെക്കുറിച്ചുള്ള പ്രബോധനങ്ങളെ മാറ്റാനാവില്ലെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.

You must be logged in to post a comment Login