ആദ്യമായി ഇറ്റലിക്ക് ഇറ്റലിക്കാരനല്ലാത്ത ന്യൂണ്‍ഷ്യോ

ആദ്യമായി ഇറ്റലിക്ക് ഇറ്റലിക്കാരനല്ലാത്ത ന്യൂണ്‍ഷ്യോ

ഇറ്റലി: ഇറ്റലിയുടെ ചരിത്രത്തില്‍ ആദ്യമായി ഇറ്റലിക്കാരനല്ലാത്ത ഒരാള്‍ ഇറ്റലിയുടെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആകുന്നു. സ്വിറ്റ്‌സര്‍ലന്റുകാരനായ ആര്‍ച്ച് ബിഷപ് എമില്‍ പോളിനെയാണ് ഇറ്റലിയുടെ പുതിയ അംബാസിഡറായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നത്. അര്‍ജന്റീനയുടെ അപ്പസ്‌തോലിക് നുണ്‍ഷ്യോയായി ഇദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.

1947 ലാണ് ആര്‍ച്ച് ബിഷപ് എമില്‍ പോളിന്റെ ജനനം. എട്ടുമക്കളുള്ള കുടുംബത്തില്‍ ആദ്യസന്താനമായിരുന്നു ഇദ്ദേഹം. 1974 ല്‍ വൈദികനായി. 1978 ല്‍ വത്തിക്കാന്റെ നയതന്ത്രവിഭാഗത്തില്‍ പ്രവേശിച്ചു.

സെപ്തംബര്‍ 12 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ അപ്പ്‌സ്‌തോലിക് ന്യൂണ്‍ഷ്യോയായി നിയമിച്ചത്.

 

You must be logged in to post a comment Login