ആ​യി​രി​ക്കു​ന്ന ജീ​വി​താ​വ​സ്ഥ​യി​ൽ ദൈ​വം ന​ൽ​കു​ന്ന കൃ​പ സ്വീ​ക​രി​ക്കുക : മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്

ആ​യി​രി​ക്കു​ന്ന ജീ​വി​താ​വ​സ്ഥ​യി​ൽ ദൈ​വം ന​ൽ​കു​ന്ന കൃ​പ സ്വീ​ക​രി​ക്കുക : മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്

ആ​ല​ക്കോ​ട്: യേ​ശു​വി​നെ​പ്പ​റ്റി​യു​ള്ള ജ്ഞാ​നം ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ ദാ​ന​മാ​ണെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്. ആ​ല​ക്കോ​ട് അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ നാ​ലാം​ദി​ന​മാ​യ ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യേ​ശു​വി​നെ​പ്പ​റ്റി​യു​ള്ള ജ്ഞാ​നം യേ​ശു​വി​നെ അ​റി​യാ​നും കൂ​ടെ​ജീ​വി​ക്കാ​നും ന​മ്മെ പ്രാ​പ്ത​രാ​ക്കും. ക​ർ​ത്താ​വേ എ​ന്നു​വി​ളി​ച്ച് അ​പേ​ക്ഷി​ക്കു​ന്ന​വ​ന് ദൈ​വം അ​വി​ടു​ത്തെ ഹി​തം വ്യ​ക്ത​മാ​ക്കും.
ന​മ്മ​ൾ ആ​യി​രി​ക്കു​ന്ന ജീ​വി​താ​വ​സ്ഥ​യി​ൽ ദൈ​വം ന​ൽ​കു​ന്ന കൃ​പ സ്വീ​ക​രി​ക്ക​ണം. ഓ​രോ​രു​ത്ത​രും അ​വ​രെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ജോ​ലി ചെ​യ്യു​ക. പ്ര​യാ​സ​ങ്ങ​ളി​ലും വേ​ദ​ന​ക​ളി​ലും വെ​ല്ലു​വി​ളി​ക​ളി​ലും ദൈ​വ​ത്തോ​ട് ചേ​ർ​ന്നു​നി​ൽ​ക്ക​ണം. യേ​ശു​വി​ന് ഒ​പ്പം ആ​യി​രി​ക്കു​ന്പോ​ൾ ന​മ്മു​ടെ ജീ​വി​ത​ങ്ങ​ൾ ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണ്. കാ​ൽ​വ​രി​ക്കു​രി​ശി​ൽ ശ​ത്രു​ക്ക​ൾ​ക്ക് വേ​ണ്ടി പോ​ലും പ്രാ​ർ​ഥി​ച്ച് ജീ​വ​ത്യാ​ഗം ചെ​യ്ത യേ​ശു മ​നു​ഷ്യ​വ​ർ​ഗ​ത്തി​ന്‍റെ സ​ക​ലന​ന്മ​യ്ക്കു​മാ​യി കു​രി​ശി​ൽ മ​രി​ച്ച​വ​നാ​ണ്.

ലോ​ക​ത്തി​നു മു​ഴു​വ​ൻ ന​ന്മ ചെ​യ്ത് ക​ട​ന്നു​പോ​യ​വ​നാ​ണ് യേ​ശു. പാ​പി​ക​ളും ബ​ല​ഹീ​ന​രു​മാ​യ ന​മ്മു​ടെ പാ​പം ദൈ​വം ഏ​റ്റെ​ടു​ക്കു​ന്നു. പാ​പ​ത്തി​ൽ​നി​ന്നും അ​വി​ടു​ന്ന് ന​മു​ക്ക് ര​ക്ഷ ന​ൽ​കി. യേ​ശു ന​മു​ക്കു​വേ​ണ്ടി മ​രി​ക്കു​ക​യും ന​മ്മെ വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന വ​ച​ന ശു​ശ്രൂ​ഷ​യ്ക്ക് സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ നേ​തൃ​ത്വം ന​ൽ​കി. ക​ൺ​വ​ൻ​ഷ​നി​ൽ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ നാ​ലാം​ദി​വ​സം സ​മാ​പി​ച്ച ക​ൺ​വ​ൻ​ഷ​നി​ൽ നി​ര​വ​ധി​പ്പേ​ർ ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച അ​ത്ഭു​ത​ങ്ങ​ൾ ഏ​റ്റു​പ​റ​ഞ്ഞു.

ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വ​ച​ന​ശു​ശ്രൂ​ഷ​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും.

You must be logged in to post a comment Login