ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ അ​നി​വാര്യം: ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്

ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ അ​നി​വാര്യം: ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്

ഇ​രി​ട്ടി: ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ അ​നി​വാ​ര്യ​മാ​ണെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഒ​ന്നു​ചേ​ര്‍​ന്ന് ഒ​രേ ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് യ​ഥാ​ര്‍​ഥ ക്രൈ​സ്ത​വ​സാ​ക്ഷ്യം രൂ​പീ​കൃ​ത​മാ​കു​ന്ന​തെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​വി​ധ അ​ല്മാ​യ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം ‘ദി​യ​കോ​ണി​യ 2017’ ഇ​രി​ട്ടി സെ​ന്‍റ് ജോ​സ​ഫ്‌​സ് പാ​രി​ഷ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ സം​ഘ​ട​ന​ക​ളും അ​വ​യു​ടെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ള്‍​ക്കു​മ​പ്പു​റം സ​മൂ​ഹ​ത്തി​ന്‍റെ​യും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം.

മ​ത​സൗ​ഹാ​ര്‍​ദ്ദ​വും മ​റ്റു സ​മു​ദാ​യ​ങ്ങ​ളോ​ടു​ള്ള ആ​ദ​ര​വും ബ​ഹു​മാ​ന​വും കാ​ണി​ക്കു​ന്ന​തി​ന് സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​ക​രും ഭാ​ര​വാ​ഹി​ക​ളും ത​യാ​റാ​ക​ണം. അ​തി​ലൂ​ടെ മാ​ത്ര​മേ ക്രി​സ്തീ​യ ദ​ര്‍​ശ​നം പൂ​ർ​ണ​മാ​കു​ക​യു​ള്ളൂ​വെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​രാ​യി വി​ശ്വാ​സ​സ്ഥി​ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് നാം ​ക്രി​സ്തു​വി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തെ​ന്ന് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി​യ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​യി മാ​റാ​ന്‍ വി​വി​ധ സം​ഘ​ട​ന​ക​ള്‍ മു​ന്നോ​ട്ടു​വ​ര​ണം. ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത , പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ർ​ജ​നം, ഭ​വ​ന​ര​ഹി​ത​ര്‍​ക്ക് വീ​ടു നി​ർ​മാ​ണം, ര​ക്ത​ദാ​ന ഫോ​റം രൂ​പീ​ക​ര​ണം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ ഫാ.​ജോ​സ​ഫ് മ​ഞ്ച​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ.​ജോ​സ​ഫ് ആ​നി​ത്താ​നം (നെ​ല്ലി​ക്കാം​പൊ​യി​ല്‍), ഫാ.​ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍ (എ​ടൂ​ര്‍), ഫാ.​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് (കു​ന്നോ​ത്ത്), വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ.​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റം, ഫാ.​തോ​മ​സ് ത​യ്യി​ല്‍, ഫാ.​ഫ്രാ​ന്‍​സി​സ് മേ​ച്ചി​റാ​ക​ത്ത്, ഫാ.​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പ​ള്ളി, ഫാ.​തോ​മ​സ് തൈ​ത്തോ​ട്ടം, ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

You must be logged in to post a comment Login