ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ പാലിയം സ്വീകരിച്ചു

ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ പാലിയം സ്വീകരിച്ചു

വത്തിക്കാന്‍: ഇന്നലെ വത്തിക്കാനില്‍ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ പാലിയം സ്വീകരിച്ചു. ഏഷ്യന്‍ രാജ്യക്കാരായ അഞ്ച് മെത്രാപ്പോലീത്തമാരുള്‍പ്പടെ 36 പേര്‍ക്കാണ് പാലിയം നല്കിയത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ആര്‍ച്ച് ബിഷപ്പായിരുന്നു കളത്തിപ്പറമ്പില്‍.

ഇന്നലെ പ്രാദേശികസമയം രാവിലെ 9.30 ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ താല്ക്കാലികവേദിയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ആഗോള സഭാ കൂട്ടായ്മയിലുള്ള മെത്രാപ്പോലീത്തമാരുടെ ഭാഗഭാഗിത്വത്തിന്റെയും പത്രോസിന്റെ പരമാധികാരത്തിലുള്ള അവരുടെ പങ്കാളിത്തത്തിന്റെയുംഅടയാളമായിട്ടാണ് പാലിയം ആശീര്‍വദിച്ചുനല്കുന്നത്.

ദിവ്യബലിയുടെ സമാപനാശീര്‍വാദത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ നവമെത്രാപ്പോലീത്തമാരെ വ്യക്തിപരമായി അഭിവാദ്യം ചെയ്തുകൊണ്ട് ഓരോരുത്തര്‍ക്കും ആശീര്‍വദിച്ച പാലിയങ്ങള്‍ നല്കുകയായിരുന്നു.

You must be logged in to post a comment Login