മാ​​​ര്‍ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി​​യു​​ടെ വി​​​യോ​​​ഗം തീ​​​രാ ന​​​ഷ്ടം ; മാ​​​ര്‍ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ല്‍

മാ​​​ര്‍ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി​​യു​​ടെ വി​​​യോ​​​ഗം തീ​​​രാ ന​​​ഷ്ടം ; മാ​​​ര്‍ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ല്‍

പ്രസ്റ്റണ്‍: കോട്ടയം അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ വിയോഗം സീറോ മലബാര്‍ സഭയ്ക്ക് പ്രത്യേകിച്ച് ക്‌നാനായ സമുദായത്തിനു തീരാ നഷ്ടമാണെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

ക്‌നാനായ സമുദായത്തിന്‍റെ ഇന്നത്തെ വളര്‍ച്ചക്കും, കൂട്ടായ്മക്കും നിസ്തുല സംഭാവനകള്‍ നല്‍കിയ പിതാവ് കേരളത്തിനും ഇന്ത്യക്കും വെളിയിലുള്ള സഭാ മക്കളുടെ അജപാലന കാര്യങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്.വിവിധ പ്രദേശങ്ങളിലേക്ക് വൈദികരെ അയക്കുവാനും കൂട്ടായ്മകള്‍ ശക്തിപ്പെടുത്താനും ഏറെ യത്നിച്ചു.

ആതുര ശുശ്രൂഷാ രംഗത്തും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും പിതാവ് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത എന്ന നിലയില്‍ വിവിധരംഗങ്ങളില്‍ പിതാവ് നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്നും മാർ ജോസഫ് സ്രാന്പിക്കൽ അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

You must be logged in to post a comment Login