ആര്‍ച്ച് ബിഷപ് റൊമേറോ വിശുദ്ധ പദവിയിലേക്ക്

ആര്‍ച്ച് ബിഷപ് റൊമേറോ വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍: സാല്‍വദോറിലെ രക്തസാക്ഷി ആര്‍ച്ച് ബിഷപ് ഓസ്‌ക്കാര്‍ റൊമേറോയുടെ മാധ്യസ്ഥതയിലുള്ള അത്ഭുതത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുവാദം നല്കിയതോടെ അദ്ദേഹത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള തിരി തെളിഞ്ഞു. ഇന്നലെയാണ് ഇത് സംബന്ധിച്ച് വത്തിക്കാന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

സിസിലിയാ മാരിബെല്‍ ഫ്‌ളോറെസ് എന്ന ഗര്‍ഭിണി മരണത്തിന് അടുത്തെത്തിയ ദുഷ്‌ക്കരമായ സാഹചര്യത്തില്‍ റൊമേറയോട് മാധ്യസ്ഥം പ്രാര്‍ത്ഥിച്ചുവെന്നും തുടര്‍ന്ന് അപകടഘട്ടം തരണം ചെയ്തതുമായ സംഭവമാണ് വിശുദ്ധ പദ പ്രഖ്യാപനത്തിന് വഴി തെളിച്ചത്.

വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കവെ 1980 മാര്‍ച്ച് 24 ന് വെടിയേറ്റാണ് റൊമേറേ മരണമടഞ്ഞത്.

You must be logged in to post a comment Login