ഷീന്റെ ഭൗതികാവശിഷ്ടം പിയോറിയായിലേക്ക് കൊണ്ടുപോകാന്‍ കോടതിയുടെ അനുമതി

ഷീന്റെ ഭൗതികാവശിഷ്ടം പിയോറിയായിലേക്ക് കൊണ്ടുപോകാന്‍ കോടതിയുടെ അനുമതി

ന്യൂയോര്‍ക്ക്:ധന്യന്‍ ആര്‍ച്ച് ബിഷപ് ഫുള്‍ട്ടന്‍ഷീന്റെ ഭൗതികാവശിഷ്ടം പിയോറിയായിലെ സെന്റ് മേരീ കത്തീഡ്രലിലേക്ക് കൊണ്ടുപോകാന്‍ കോടതിയുടെ അനുവാദം. നിലവില്‍ ഷീന്റെ ഭൗതികാവശിഷ്ടം ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്റ് പാട്രിക് കത്തീഡ്രലിലായിരുന്നു. പിയോറിയ രൂപത ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഷീന്റെ അനന്തിരവളുടെ പരാതിയിന്മേലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജോവാന്‍ ഷീന്റെ പരാതിയിന്മേല്‍ കോടതി രണ്ടാം തവണയാണ് അനുകൂലമായ വിധി പ്രസ്താവിച്ചിരിക്കുന്നത്. 2002 ലാണ് ഷീന്റെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചത്. ന്യൂയോര്‍ക്ക് കാല്‍വരി സെമിത്തേരിയില്‍ അന്തിയുറങ്ങാനായിരുന്നു ഷീന്റെ അന്ത്യാഭിലാഷം. അതനുസരിച്ച് അവിടെയാണ് മൃതശരീരം അടക്കം ചെയ്തിരുന്നതും. പിന്നീടാണ് ജോവാന്‍ ഷീന്‍ ഭൗതികാവശിഷ്ടം പിയോറിയ രൂപതയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട കോടതിയെ സമീപിച്ചത്.

You must be logged in to post a comment Login