മതപരിവര്‍ത്തനം അവിഹിത മാര്‍ഗ്ഗത്തിലൂടെയാകരുത്: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം.​​​സൂ​​​സ​​​പാ​​​ക്യം

മതപരിവര്‍ത്തനം അവിഹിത മാര്‍ഗ്ഗത്തിലൂടെയാകരുത്: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം.​​​സൂ​​​സ​​​പാ​​​ക്യം

കൊ​​​ച്ചി:​ അ​​​വി​​​ഹി​​​ത​​​മാ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യു​​​ള്ള മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം തെ​​​റ്റാ​​ണെ​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം.​​​സൂ​​​സ​​​പാ​​​ക്യം. ഏ​​​തു മ​​​ത​​​ത്തി​​​ലും വി​​​ശ്വ​​​സി​​​ക്കാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ൽ​​​കു​​​ന്ന അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ലൗ​​​വ് ജി​​​ഹാ​​​ദി​​​ന്‍റെ പേ​​​രി​​​ൽ മു​​ഴു​​വ​​ൻ മു​​​സ്‌​​ലിം​​ക​​ളെ​​​യും കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നും മ​​​ത​​​ത്തെ ചി​​​ല​​​ർ നി​​​ക്ഷി​​പ്ത താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ഴാ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളെ​​​യും അം​​​ഗീ​​​ക​​​രി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ത്തീ​​​ൻ സ​​​ഭ​​​യു​​​ടെ ന​​യം. കേ​​​ര​​​ള ല​​​ത്തീ​​​ൻ സ​​​ഭ വ​​​ല്ലാ​​​ർ​​​പാ​​​ട​​​ത്തു സം​​​ഘ​​​ടി​​​പ്പി​​​ച്ച മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ത്തി​​​നു ശേ​​​ഷം ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സംസാരിക്കു കയാ യിരുന്നു അ​​​ദ്ദേ​​​ഹം . മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്ന ല​​​ത്തീ​​​ൻ സ​​​മ്മേ​​​ള​​​നം ന​​​ല്ല അ​​​നു​​​ഭ​​​വമാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള ല​​​ത്തീൻ ക​​​ത്തോ​​​ലി​​​ക്ക​​​രു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ​​​ക്കും ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു​​​മു​​​ള്ള പ്ര​​​യ​​​ത്നം പൂ​​​ർ​​​ണ​​​ത വ​​​രി​​​ച്ചു​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച ആ​​​വേ​​​ശ​​​വും ഉ​​​ത്സാ​​​ഹ​​​വും സ​​​ന്തോ​​​ഷം ന​​​ൽ​​​കു​​​ന്ന​​​താ​​​ണ്. ക്രൈ​​​സ്ത​​​വ​​​രു​​​ടെ മു​​​ഖ​​​മു​​​ദ്ര സ്നേ​​​ഹ​​​മാ​​​ണ്. ശ​​​ക്ത​​​മാ​​​യ അ​​​ൽ​​​മാ​​​യ നി​​​ര​​​യെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ക​​യാ​​ണ് അ​​​ടു​​​ത്ത പ​​​ത്തു വ​​​ർ​​​ഷ​​​ത്തെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം. പു​​​തി​​​യ മ​​​ദ്യ​​​സം​​​സ്കാ​​​രം ജ​​​ന​​​ങ്ങ​​​ളെ വ​​​ള​​​രെ​​​യ​​​ധി​​​കം ന​​​ശി​​​പ്പി​​​ക്കു​​​ന്ന ഒ​​​ന്നാ​​​ണ്. ശ​​​ക്ത​​​മാ​​​യ ബ​​​ഹു​​​ജ​​​ന മു​​​ന്നേ​​​റ്റം സം​​​ഘ​​​ടി​​​പ്പി​​​ച്ച് അ​​​തി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കും. മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ ആ​​​വി​​​ഷ്ക​​​രി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി ശ​​​ക്ത​​​മാ​​​യി മു​​​ന്നോ​​​ട്ടു​​പോ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login