ബോണക്കാട്; ആരാധനാസ്വാതന്ത്ര്യം നല്കണം: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം

ബോണക്കാട്; ആരാധനാസ്വാതന്ത്ര്യം നല്കണം: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബോ​​​ണ​​​ക്കാ​​​ട് കു​​​രി​​​ശു​​​മ​​​ല പ്ര​​​ശ്നം ച​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​രാ​​​ധ​​​നാസ്വാ​​​ത​​​ന്ത്ര്യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം.

മാ​​​സാ​​​ദ്യവെ​​​ള്ളി​​​യാ​​​ഴ്ച​​​യും വി​​​ശു​​​ദ്ധ ​വാ​​​ര​​​ത്തി​​​ലും വി​​​ശ്വാ​​​സി​​​ക​​​ൾ ബോ​​​ണ​​​ക്കാ​​​ട്ടേ​​​ക്കു പോ​​​കു​​​ന്ന​​​തു പ​​​തി​​​വാ​​​ണ്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും ആ​​​രാ​​​ധ​​​ന​​​യ്ക്കാ​​​ണ് ഇ​​​റ​​​ങ്ങി​​​യ​​​ത്. എ​​​ന്നാ​​​ൽ, അ​​​വി​​​ടെ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി. അ​​​ക്ര​​​മ​​​വും ലാ​​​ത്തി​​​ച്ചാ​​​ർ​​​ജു​​​മു​​​ണ്ടാ​​​യി. അ​​​ക്ര​​​മം ആ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്നു​​​ണ്ടാ​​​യാ​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് വാ​​​ർ​​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

കു​​​രി​​​ശി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​സ്വ​​​സ്ഥ​​​ത ജ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലും തു​​​ട​​​ർ​​​ന്നു പോ​​​കു​​​ന്ന​​​തി​​​ലും ഖേ​​​ദ​​​മു​​​ണ്ട്. സ​​​മാ​​​ധാ​​​ന​​​വും ശാ​​​ന്തി​​​യും പ്ര​​​സം​​​ഗി​​​ക്കു​​​ന്ന ത​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്നു സം​​​ഘ​​​ർ​​​ഷ​​​പൂ​​​രി​​​ത അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തു ദു​​​രി​​​ത​​​മാ​​​യി തോ​​​ന്നു​​​ന്നു. ഇ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു. മ​​​ത​​​സൗ​​​ഹാ​​​ർ​​​ദം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ത്ത​​​രം രീ​​​തി​​​യി​​​ലേ​​​ക്കു പോ​​​കേ​​​ണ്ട​​​തി​​​ല്ലാ​​​യി​​​രു​​​ന്നു.

ബോ​​​ണ​​​ക്കാ​​​ട് കു​​​രി​​​ശു സ്ഥാ​​​പി​​​ച്ച​​​തി​​​ന്‍റെ വ​​​ജ്രജൂ​​​ബി​​​ലി 2017ൽ ​​​ആ​​​ഘോ​​​ഷി​​​ച്ച​​​താ​​​ണ്. പ്ര​​​ധാ​​​ന കു​​​രി​​​ശി​​​നൊ​​​പ്പം ഈ ​​​സ​​​മ​​​യം വേ​​​റെ​​​യും കു​​​രി​​​ശു​​​ വ​​​ച്ചു. ഇ​​​തു പ​​​ല​​രെ​​​യും പ്ര​​​കോ​​​പി​​​ച്ച​​​താ​​​ണ് ഇ​​​ന്ന​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. മു​​​ഴു​​​വ​​​ൻ സ്ഥ​​​ല​​​ത്തും കു​​​രി​​​ശു​​​ വ​​​ച്ചു പ്ര​​​കോ​​​പി​​​പ്പി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. ഉ​​​ള്ള കു​​​രി​​​ശു​​​വ​​​ച്ചു പോ​​​യാ​​​ൽ​​​ മ​​​തി. പു​​​തു​​​താ​​​യി വ​​​ച്ച കു​​​രി​​​ശു​​​ക​​​ൾ നീ​​​ക്കി​​​യ​​​തോ​​​ടെ അ​​​സ്വ​​​സ്ഥ​​​ത​​​യു​​​ണ്ടാ​​​യി. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലെ അ​​​ഭി​​​പ്രാ​​​യസ​​​മ​​​ന്വ​​​യ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​മാ​​​യു​​​ള്ള സ​​​ന്പ്ര​​​ദാ​​​യം തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. മാ​​​സാ​​​ദ്യവെ​​​ള്ളി​​​യി​​​ലും വി​​​ശു​​​ദ്ധ​ വാ​​​ര​​​ത്തി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​റി​​​വോ​​​ടെ പോ​​​കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി.ഇ​​​തി​​​നി​​​ടെ, അ​​​വി​​​ടെ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന മ​​​ര​​​ക്കു​​​രി​​​ശ് ന​​​ശി​​​ച്ചു. ഇ​​​ടി വീ​​​ണ​​​തി​​​നാ​​​ലാ​​​ണ് മ​​​ര​​​ക്കു​​​രി​​​ശ് ന​​​ശി​​​ച്ച​​​തെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ക പ്ര​​​യാ​​​സ​​​മാ​​​ണ്. ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ൽ സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​രു​​​ടെ പ​​​ങ്കു​​​ണ്ടാ​​​യി​​​രു​​​ന്നു. കു​​​രി​​​ശ് ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് അ​​​നു​​​ഭാ​​​വ​​​പൂ​​​ർ​​​ണ​​​മാ​​​യ സ​​​ഹ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ വി​​​ഷ​​​യം പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ്ര​​​തീ​​​ക്ഷ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

പു​​​റ​​​ന്പോ​​​ക്ക് സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ക്ക​​​ലു​​​ള്ള പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും എ​​​ല്ലാ​ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​യും പ്രാ​​​ർ​​​ഥ​​​നാകേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്. മ​​​റ്റു പ​​​ലേ​​​ട​​​ത്തും ആ​​​രാ​​​ധ​​​നാ​ സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്പോ​​​ൾ ബോ​​​ണ​​​ക്കാ​​​ട്ടു മാ​​​ത്രം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന കാ​​​ര്യം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

You must be logged in to post a comment Login