പ​രി​സ്ഥി​തി സൗ​ഹൃദ​ സ​മൂ​ഹ​ത്തെ പ​ടു​ത്തു​യ​ർ​ത്താ​ൻ സാ​ധി​ക്ക​ണം;​ ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്

പ​രി​സ്ഥി​തി സൗ​ഹൃദ​ സ​മൂ​ഹ​ത്തെ പ​ടു​ത്തു​യ​ർ​ത്താ​ൻ സാ​ധി​ക്ക​ണം;​ ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്

കോട്ടയം: പരിസ്ഥിതിസൗഹൃദസമൂഹത്തെ പടുത്തുയർത്താൻ സന്നദ്ധസേവനപ്രവർത്തനങ്ങൾ വഴി സാധിക്കണമെന്ന് കെസിബിസി ജസ്റ്റീസ്, പീസ് ആൻഡ് ഡെവലപ്മെന്‍റ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്.

കേരളത്തിലെ കത്തോലിക്കാ സഭകളുടെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഏകോപന വേദിയായ കേരള സോഷ്യൽ സർവീസ് ഫോറത്തിന്‍റെ നേതൃത്വത്തിൽ അടിച്ചിറ ആമോസ് സെന്‍ററിൽ സംഘടിപ്പിച്ച 31 രൂപതകളിലെ സാമൂഹ്യപ്രവർത്തകരുടെ വാർഷിക നേതൃസംഗമത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലസാക്ഷര, പരിസ്ഥിതി സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ മിതമായ വിനിയോഗം എന്നിവയിൽ സഭയിലെ സാമൂഹ്യശുശ്രൂഷകർ കൂടുതൽ ശ്രദ്ധവയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരിത്താസ് ഇന്ത്യ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ജോയിന്‍റ് സെക്രട്ടറി ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഡോ. വി.ആർ ഹരിദാസ്, ജോബി മാത്യു, സിസ്റ്റർ ജെസീന എസ്ആർഎ എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login