1500 വര്‍ഷം പഴക്കമുള്ള ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ ഇസ്രായേല്‍ നഗരത്തില്‍ നിന്ന് കണ്ടെത്തി

1500 വര്‍ഷം പഴക്കമുള്ള ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ ഇസ്രായേല്‍ നഗരത്തില്‍ നിന്ന് കണ്ടെത്തി

ബെയ്റ്റ് ഷെമേഷ്: ആയിരത്തിഅഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ ബെയ്റ്റ് ഷെമേഷ് നഗരത്തില്‍ നിന്ന് കണ്ടെടുത്തു. ഇസ്രായേലിലെ ആധുനിക നഗരമായ ബെയ്റ്റ് ഷെമേഷില്‍ നടന്ന ഖനനങ്ങള്‍ക്കിടയിലാണ് ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇസ്രേലി ആന്റിക്വിറ്റീസ് അതോറിറ്റി ഡയറക്ടര്‍ ബെന്യാമിന്‍ സ്‌റ്റോര്‍ച്ചാന്‍ ആണ് ഖനനങ്ങള്‍ക്ക് നേതൃത്വം നല്കിയത്.

മാര്‍ബിള്‍ കൊണ്ട് പണികഴിപ്പിക്കപ്പെട്ടതാണ് ദേവാലയം. നിലവിലുളള ദേവാലയങ്ങളുടെയെല്ലാം മാതൃകയെ അതിശയിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഈ ദേവാലയനിര്‍മ്മിതിയെന്ന് ഗവേഷകര്‍ പറയുന്നു. അന്നത്തെ ദേവാലയങ്ങളുടെ സമ്പന്നതയും പ്രൗഢിയും ഇവിടെ വ്യക്തമാകുന്നതായും അവര്‍ പറയുന്നു.

 

You must be logged in to post a comment Login