ബൈബിളിലെ പുരാതന നഗരമായ കോറിന്തോസ് കണ്ടെത്തി

ബൈബിളിലെ പുരാതന നഗരമായ കോറിന്തോസ് കണ്ടെത്തി

ഗ്രീസ്: ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന പുരാതന നഗരമായ കോറിന്തോസ് ഒരു സംഘം ഗവേഷകര്‍ വെള്ളത്തിനടിയില്‍ നിന്ന് കണ്ടെത്തി. വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ ഈ നഗരം സന്ദര്‍ശിച്ചതായി ബൈബിളില്‍ സൂചനകളുണ്ട്. ലെച്ചായിയോന്‍ ഹാര്‍ബര്‍ പ്രോജക്ടിന് വേണ്ടി ഗ്രീക്കിലെയും ഡാനീഷിലെയും ആര്‍ക്കിയോളജിക്കല്‍ ഗവേഷകരാണ് ഇവിടെ ഖനനം നടത്തിയതും റോമന്‍ ശില്പവിദ്യയുടൈ അടയാളങ്ങളുള്ള ഈ നഗരം കണ്ടെത്തിയതും.

രണ്ട് ദശാബ്ദങ്ങളായുള്ള ഗവേഷണമാണ് ഇപ്പോള്‍ ഫലം ചൂടിയിരിക്കുന്നത് എന്ന് പ്രോജക്ടിന്റെ ഡയറക്ടര്‍ ബ്് ജറോന്‍ ലോവന്‍ സണ്‍ഡേ എക്‌സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വലിയ ഭൂകമ്പത്തെതുടര്‍ന്നാണ് നഗരം വെള്ളത്തിനടിയിലായതെന്നാണ് കരുതപ്പെടുന്നത്.

ജൂലിയസ് സീസറാണ് നഗരം സ്ഥാപിച്ചത്.

 

You must be logged in to post a comment Login