അര്‍ജന്റീനയില്‍ കന്യാമാതാവിന്റെ രൂപം രക്തക്കണ്ണീര്‍ പൊഴിക്കുന്നു

അര്‍ജന്റീനയില്‍ കന്യാമാതാവിന്റെ രൂപം രക്തക്കണ്ണീര്‍ പൊഴിക്കുന്നു

അര്‍ജന്റീന: സാന്‍ ജോസ് ദ മെറ്റാന്‍ ടൗണിലെ കന്യാമാതാവിന്റെ രൂപം രക്തക്കണ്ണീര്‍ പൊഴിക്കുന്നു. ഫ്രിയാസ് മെന്‍ഡോസ എന്ന വ്യക്തിയയുടെ കൈവശമുള്ള മരിയന്‍ രൂപത്തില്‍ നിന്നാണ് രക്തക്കണ്ണീര്‍ പൊഴിയുന്നത്. തനിക്ക് ഒരു രാത്രിയില്‍ മാതാവിന്റെ ദര്‍ശനമുണ്ടായെന്നും അടുത്തദിവസം മുതല്ക്കാണ് മാതാവിന്റെ രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഉണ്ടായതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. രക്തക്കണ്ണീര്‍ പ്രവാഹത്തെത്തുടര്‍ന്ന് മാതാവിന്റെ രൂപം സമീപത്തെ പള്ളിയിലേക്ക് മാറ്റി. സംഭവത്തിന്റെ നിജസ്ഥിതി ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം സമാനമായ ഒരു കഥ പുറത്തുവന്നിരുന്നു. എന്നാല്‍ അത് സംശയാസ്പദമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.

You must be logged in to post a comment Login