വീട്ടില്‍ പ്രാര്‍ത്ഥിച്ചതിന്റെ പേരിലും അറസ്റ്റ്; എരിത്രിയായില്‍ ക്രൈസ്തവമതപീഡനത്തിന് പുതിയ മുഖം

വീട്ടില്‍ പ്രാര്‍ത്ഥിച്ചതിന്റെ പേരിലും അറസ്റ്റ്; എരിത്രിയായില്‍ ക്രൈസ്തവമതപീഡനത്തിന് പുതിയ മുഖം

എരിത്രിയ: വീട്ടില്‍ പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ കുട്ടികളെയടക്കം ഒരു ക്രൈസ്തവ കുടുംബത്തിലെ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എരിത്രിയായില്‍ നടപ്പിലായിക്കൊണ്ടിരിക്കുന്ന പുതിയ ക്രൈസ്തവമതപീഡനങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം മെയ് മുതല്‍ ഇതിനകം 200 ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം ഈ അറസ്റ്റ് നടന്നതു മുഴുവന്‍ വീടുകളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ക്രൈസ്തവരെയാണ് എന്നതായിരുന്നു. ദേവാലയങ്ങള്‍ റെയ്ഡ് നടത്തിയോ ബൈബിള്‍ ക്ലാസില്‍ പങ്കെടുത്തവരെയോ അല്ലാതെ വീടുകളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അംഗങ്ങളെ മുഴുവന്‍ അറസ്റ്റ് ചെയ്യുന്നത് ഭീതിദമായ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു.

കൊച്ചുകുട്ടികളെ പോലും അറസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നില്ല.

You must be logged in to post a comment Login