“കൃത്രിമ ഗര്‍ഭധാരണവും അബോര്‍ഷനും സമൂഹത്തെ പരിക്കേല്പിക്കുന്നു”

“കൃത്രിമ ഗര്‍ഭധാരണവും അബോര്‍ഷനും സമൂഹത്തെ പരിക്കേല്പിക്കുന്നു”

വാഷിംങ്ടണ്‍: കൃത്രിമ ഗര്‍ഭധാരണവും അബോര്‍ഷനും സമൂഹത്തെ ക്ഷതമേല്പിക്കുന്നുവെന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ദരുടെ സമ്മേളനം വിലയിരുത്തി. പോള്‍ ആറാമന്റെ ഹ്യൂമാനേ വീത്തേ എന്ന ചാക്രികലേഖനത്തെ സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് മെഡിക്കല്‍ വിദഗ്ദര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. എംബ്രേസിങ് ഗോഡ്‌സ് വിഷന്‍ ഫോര്‍ മാര്യേജ് എന്ന വിഷയത്തില്‍ അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സമ്മേളനമാണ് ഈ അഭിപ്രായരൂപീകരണം നടത്തിയത്.

ഹ്യൂമാനേ വീത്തേയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചായിരുന്നു സമ്മേളനം. മനുഷ്യമഹത്വത്തെ ആദരിക്കാതെയുള്ളവയാണ് കൃത്രിമഗര്‍ഭധാരണം എന്ന് സമ്മേളനം പറഞ്ഞു. നമ്മുടെ സഹനം എങ്ങനെആത്മീയമായി ഫലദായകമാക്കാം എന്നതിന്റെ ചെറിയൊരു ഉദാഹരണമാണ് വന്ധ്യതയെന്നും ചിലര്‍ വ്യക്തമാക്കി.

You must be logged in to post a comment Login