അ​​ർ​​ത്തു​​ങ്ക​​ൽ ബ​​സ​​ലി​​ക്കയ്ക്കെതിരെ കുപ്രചരണം, ബസിലിക്കയക്ക് പോലീസ് സംരക്ഷണം

അ​​ർ​​ത്തു​​ങ്ക​​ൽ ബ​​സ​​ലി​​ക്കയ്ക്കെതിരെ കുപ്രചരണം, ബസിലിക്കയക്ക് പോലീസ് സംരക്ഷണം

ചേ​​ർ​​ത്ത​​ല: അ​​ർ​​ത്തു​​ങ്ക​​ൽ ബ​​സ​​ലി​​ക്കയ്ക്കെതിരെ ആര്‍എസ്എസ് നേതാവിന്‍റെ കുപ്രചാരണം. ബസിലിക്ക ശി​​വ​​ക്ഷേ​​ത്ര​​മാ​​യി​​രു​​ന്നുവെന്നാണ്  ആ​​ർ​​എ​​സ്എ​​സ് നേ​​താവ് ട്വീറ്റ് ചെയ്തത്. ഇതി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​കു​​ന്നു. മാ​​ന​​വ മൈ​​ത്രി​​ക്കു പേ​​രു​​കേ​​ട്ട അ​​ർ​​ത്തു​​ങ്ക​​ൽ ബ​​സ​​ലി​​ക്കയ്​​ക്കെ​​തി​​രേ​​യു​​ള്ള കു​​പ്ര​​ചാര​​ണ​​ത്തി​​നു പി​​ന്നി​​ൽ മ​​ത​​ങ്ങ​​ളെ ത​​മ്മി​​ല​​ടി​​പ്പി​​ക്കാ​​നു​​ള്ള അ​ജ​ൻ​ഡ​യാ​ണെ​ന്നു നാ​ട്ടു​കാ​ർ പറയുന്നു.

അ​​ർ​​ത്തു​​ങ്ക​​ൽ ബ​​സ​​ലി​​ക്ക​യെ​ക്കു​റി​ച്ചു ന​ട​ത്തി​യ പ​രാ​മ​ർ​ശം ശു​​ദ്ധ അ​​സം​​ബ​​ന്ധ​​മാ​​ണെ​​ന്നു ബ​​സ​​ലി​​ക്ക റെ​​ക്ട​​ർ ഫാ. ​​ക്രി​​സ്റ്റ​​ഫ​​ർ എം. ​​അ​​ർ​​ഥ​​ശേ​​രി​​ൽ പ​​റ​​ഞ്ഞു. ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ൽ എ​​ല്ലാ മ​​ത​​സ്ഥ​​ർ​​ക്കും പ്ര​​വേ​​ശ​​ന​​മു​​ണ്ട്. അ​​ർ​​ത്തു​​ങ്ക​​ൽ ബ​​സ​​ലി​​ക്ക​​യി​​ലാ​​ക​​ട്ടെ ഇ​​ക്കാ​​ര്യ​​ത്തി​​ൽ വി​​ശാ​​ല കാ​​ഴ്ച​പ്പാ​​ടാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ അ​സ്വ​സ്ഥ​ത പൂ​​ണ്ട​​വ​​രാ​​കാം ഇ​​ത്ത​​രം തെ​​റ്റി​​ദ്ധാ​​ര​​ണ​​ക​​ൾ പ​​ര​​ത്തു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​തി​​നി​ടെ, സ​​മൂ​​ഹ മാ​​ധ്യ​​ങ്ങ​​ളി​​ലൂ​​ടെ മ​​ത​​സ്പ​​ർ​​ധ വ​​ള​​ർ​​ത്തു​​ന്ന പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​തി​​ന് ആ​​ർ​​എ​​സ്എ​​സ് നേ​​താ​​വ് മോ​​ഹ​​ൻ​​ദാ​​സി​​നെ​​തി​​രേ അ​​ർ​​ത്തു​​ങ്ക​​ൽ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

ക്ഷേ​​ത്ര​​വും പ​​ള്ളി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ട്വി​​റ്റ​​റി​​ലൂ​​ടെ ന​​ട​​ത്തി​​യ പ്ര​​ചാ​​ര​​ണം മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ൽ സ്പ​​ർ​​ധ​​യു​​ണ്ടാ​​ക്കു​​ന്ന​​തി​​നാ​​ണെ​​ന്നു കാ​​ട്ടി എ​​ഐ​​വൈ​​എ​​ഫ് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ടി.​​ടി. ജി​​സ്മോ​​ൻ ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി എ​​സ്. സു​​രേ​​ന്ദ്ര​​ന്‍റെ നി​​ർ​​ദേ​​ശ പ്ര​​കാ​​ര​​മാ​ണു കേ​​സെ​​ടു​​ത്ത​​തെ​​ന്നു ചേ​​ർ​​ത്ത​​ല ഡി​​വൈ​​എ​​സ്പി എ.​​ജി. ലാ​​ൽ പ​​റ​​ഞ്ഞു.സി​​ആ​​ർ​​പി​​സി 153-എ ​​പ്ര​​കാ​​ര​​മാ​​ണ് കേ​​സ്.

പ​​ള്ളി​​ക്കു പോ​​ലീ​​സ് സം​​ര​​ക്ഷ​​ണം ന​​ൽ​​കാ​​നും നി​​ർ​​ദേ​​ശി​​ച്ചു.പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ൽ പോ​ർ​ച്ചു​ഗീ​സു​കാ​ർ നി​ർ​മി​ച്ച​താ​ണ് അ​ർ​ത്തു​ങ്ക​ൽ പ​ള്ളി.

You must be logged in to post a comment Login