അ​​​ർ​​​ത്തു​​​ങ്ക​​​ൽ തി​​​രു​​​നാ​​​ളി​​​ന് ഇ​​​ന്നു കൊ​​​ടി​​​യേ​​​റ്റ്

അ​​​ർ​​​ത്തു​​​ങ്ക​​​ൽ  തി​​​രു​​​നാ​​​ളി​​​ന് ഇ​​​ന്നു കൊ​​​ടി​​​യേ​​​റ്റ്

ചേ​​​ർ​​​ത്ത​​​ല: ച​​​രി​​​ത്ര പ്ര​​​സി​​​ദ്ധ​​​മാ​​​യ അ​​​ർ​​​ത്തു​​​ങ്ക​​​ൽ മ​​​ക​​​രം തി​​​രു​​​നാ​​​ളി​​​ന് ഇ​​​ന്നു കൊ​​​ടി​​​യേ​​​റ്റ്. രാ​​​ത്രി ഏ​​​ഴി​​​ന് ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ലി​​​ന്‍റെ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലാ​​​ണ് കൊ​​​ടി​​​യേ​​​റ്റ്. തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ ബി​​​ഷ​​​പ് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. ഫാ. ​​​സേ​​​വ്യ​​​ർ കു​​​ടി​​​യാം​​​ശേ​​​രി​​​യി​​​ൽ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

തി​​​രു​​​നാ​​​ളി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച് ഇ​​​ന്നു രാ​​​വി​​​ലെ പാ​​​ലാ​​​യി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന പ​​​താ​​​കാ പ്ര​​​യാ​​​ണ​​​ത്തി​​​ന്‍റെ പ്രാ​​​ർ​​​ഥ​​​നാ ശു​​​ശ്രൂ​​​ഷ​​​യ്ക്ക് ഗോ​​​ഡ്സ് ഓ​​​ണ്‍ മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് ഷൈ​​​ജു ചി​​​റ​​​യി​​​ൽ നേ​​​തൃ​​​ത്വം ന​​​ല്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടോ​​​ടെ തി​​​രു​​​നാ​​​ൾ കൊ​​​ടി പ്ര​​​യാ​​​ണം ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത​​​യു​​​ടെ ഭ​​​ദ്രാ​​​സ​​​ന ദേ​​​വാ​​​ല​​​യ​​​മാ​​​യ മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ ക​​​ത്തീ​​​ഡ്ര​​​ൽ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. ക​​​ത്തീ​​​ഡ്ര​​​ൽ വി​​​കാ​​​രി ഫാ. ​​​സ്റ്റാ​​​ൻ​​​ലി പു​​​ളി​​​മൂ​​​ട്ടു​​​പ​​​റ​​​ന്പി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്രാ​​​ർ​​​ഥ​​​നാ ശു​​​ശ്രൂ​​​ഷ​​​യ്ക്കു ശേ​​​ഷം അ​​​ല​​​ങ്ക​​​രി​​​ച്ച വാ​​​ഹ​​​ന​​​ത്തി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ തീ​​​ര​​​ദേ​​​ശ ഹൈ​​​വേ​​​യി​​​ലൂ​​​ടെ അ​​​ർ​​​ത്തു​​​ങ്ക​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ലേ​​​ക്കു പ​​​താ​​​കാ പ്ര​​​യാ​​​ണം.

വി​​​വി​​​ധ പ​​​ള്ളി​​​ക​​​ളി​​​ൽ​​​നി​​​ന്നു സ്വീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​റ്റു വാ​​​ങ്ങി വൈ​​​കു​​​ന്നേ​​​രം അ​​​ർ​​​ത്തു​​​ങ്ക​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. അ​​​ർ​​​ത്തു​​​ങ്ക​​​ലി​​​ൽ എ​​​ത്തു​​​ന്ന കൊ​​​ടി പ​​​ള്ളി​​​യി​​​ലേ​​​ക്കു സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ബ​​​സി​​​ലി​​​ക്ക റെ​​​ക്ട​​​ർ ഫാ. ​​​ക്രി​​​സ്റ്റ​​​ഫ​​​ർ എം. ​​​അ​​​ർ​​​ത്ഥ​​​ശേ​​​രി​​​യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​നാ​​​ൾ ആ​​​രം​​​ഭ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ക്കു​​​ക​​​യും ചെ​​​യ്യും. തു​​​ട​​​ർ​​​ന്ന് കൊ​​​ടി​​​മ​​​ര ച്ചുവ​​​ട്ടി​​​ലേ​​​ക്കു പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി നീ​​​ങ്ങും. കൊ​​​ടി​​​മ​​​രച്ചുവ​​​ട്ടി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്ക് ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ബ​​​സി​​​ലി​​​ക്ക റെ​​​ക്ട​​​ർ ഫാ. ​​​ക്രി​​​സ്റ്റ​​​ഫ​​​ർ എം. ​​​അ​​​ർ​​​ഥ​​​ശേ​​​രി​​​ൽ തി​​​രു​​​നാ​​​ൾ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. 18ന് ​​​വി​​​ശു​​​ദ്ധ​​​ന്‍റെ അ​​​ത്ഭു​​​ത തി​​​രു​​​സ്വ​​​രൂ​​​പ ന​​​ട തു​​​റ​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​ർ​​​ത്തു​​​ങ്ക​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും തി​​​രു​​​നാ​​​ൾ തി​​​ര​​​ക്കി​​​ല​​​മ​​​രും. 20നാ​​​ണ് പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ൾ​​​ദി​​​നം.

27 നാ​​​ണ് എ​​​ട്ടാ​​​മി​​​ടം. തി​​​രു​​​നാ​​​ൾ ദി​​​ന​​​ത്തി​​​ലും എ​​​ട്ടാ​​​മി​​​ട​​​ത്തി​​​ലും ന​​​ട​​​ക്കു​​​ന്ന പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കു​​​ചേ​​​രും.

You must be logged in to post a comment Login