അസിയാബിയുടെ മോചനം ഉടന്‍ സാധ്യമാകുമോ?

അസിയാബിയുടെ മോചനം ഉടന്‍ സാധ്യമാകുമോ?

ലാഹോര്‍: പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ക്രൈസ്തവ വനിതാ അസിയാബിയുടെ മോചനം ഉടന്‍ സാധ്യമാകുമോ?

ലോകം മുഴുവനുമുള്ള ക്രൈസ്തവരുടെ ആകാംക്ഷ ഇപ്പോള്‍ അതാണ്. കാരണം കഴിഞ്ഞ ദിവസം അസിയാബിയുടെ ഭര്‍ത്താവും മകളും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടിയിരുന്നു. രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് റോമിലെ കൊളോസിയം മുഴുവന്‍ രക്തവര്‍ണ്ണാഭഅണിഞ്ഞ ഫെബ്രുവരി 23 ന് ആയിരുന്നു ആ കണ്ടുമുട്ടല്‍. പാപ്പയുമായുള്ള കണ്ടുമുട്ടലിന് ശേഷം അസിയാബിയുടെ മകള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് അമ്മയുടെ മോചനം ഉടനെ സാധ്യമാകുമെന്ന് താന്‍ വിശ്വസിക്കുന്നു എന്നാണ്.

യൂറോപ്യന്‍ യൂണിയനും പാപ്പയും പുതിയ പ്രതീക്ഷകള്‍ നല്കിയെന്നാണ് ഇതിന്റെ ചുവടുപിടിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

2009 ലാണ് അസിയാബി ജയിലില്‍ ആയത്. 2016 ഒക്ടോബറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. അസിയാബിയുടെ ഭര്‍ത്താവിനും മകള്‍ക്കും അനുവദിച്ച സ്വകാര്യസംഭാഷണത്തില്‍ അസിയാബിയെ രക്തസാക്ഷിയെന്നാണ് പാപ്പ വിശേഷിപ്പിച്ചത്.

You must be logged in to post a comment Login