തടവറയില്‍ അസിയാബിക്ക് ആശ്വാസമായി ജപമാല

തടവറയില്‍ അസിയാബിക്ക് ആശ്വാസമായി ജപമാല

ലാഹോര്‍: മതനിന്ദാക്കുറ്റത്തിന്റെ പേരില്‍ പാക്കിസ്ഥാനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കഴിയുന്ന അസിയാബി ഇനി ജപമാലമണികളില്‍ ആശ്വാസം കണ്ടെത്തും. ഓരോ ജപമണികളും അസിയാബിയുടെ ഹൃദയതാളമാകും. ഒമ്പതു വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ ആദ്യമായിട്ടാണ് അസിയാബിക്ക് പരസ്യമായി വിശ്വാസസംബന്ധിയായ ഒരു കാര്യം ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്്. ഭര്‍ത്താവും മകളും ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്ശിച്ചപ്പോള്‍ പാപ്പ നല്കിയ കൊന്തയാണ് ഒടുവില്‍ അധികാരികളുടെ സമ്മതത്തോടെ അസിയാബിയുടെ കയ്യിലെത്തിയിരിക്കുന്നത് എന്നത് അവരെ സംബന്ധിച്ച് കൂടുതല്‍ ആശ്വാസവും സന്തോഷവും നല്കുന്നുണ്ട്.

You must be logged in to post a comment Login