ഏഷ്യന്‍ എക്യുമെനിക്കല്‍ യൂത്ത് അസംബ്ലിക്ക് ഇഡോനേഷ്യ ആതിഥേയത്വം അരുളും

ഏഷ്യന്‍ എക്യുമെനിക്കല്‍ യൂത്ത് അസംബ്ലിക്ക് ഇഡോനേഷ്യ ആതിഥേയത്വം അരുളും

മനാഡോ: ഏഷ്യന്‍ എക്യുമെനിക്കല്‍ യൂത്ത് അസംബ്ലിക്ക് ഇഡോനേഷ്യ ആതിഥേയത്വം അരുളും. ഏപ്രില്‍ ആറു മുതല്‍ 13 വരെയാണ് അസംബ്ലി. ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സ് ഓഫ് ഏഷ്യയാണ് സംഘാടകര്‍.

ഏഷ്യയുടെ പ്രത്യേക സാഹചര്യത്തില്‍ ഏഷ്യ അഭിമുഖീകരിക്കുന്ന പ്രത്യേകപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും അവയെ സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാനും യുവജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. 20 നും 35 നും ഇടയില്‍ പ്രായമുള്ളവരെയാണ് ഉദ്ദേശിക്കുന്നത്.

പങ്കെടുക്കാന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി15.

You must be logged in to post a comment Login