കാ​​​ർ​​​ഷി​​​ക സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യ്ക്കു പ്ര​​​ഹ​​​ര​​​മേ​​​ല്പി​​​ക്കു​​​ന്ന കരാറുകളില്‍ നിന്ന് ഇന്ത്യ പിന്‍മാറണം: ഇന്‍ഫാം

കാ​​​ർ​​​ഷി​​​ക സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യ്ക്കു പ്ര​​​ഹ​​​ര​​​മേ​​​ല്പി​​​ക്കു​​​ന്ന കരാറുകളില്‍ നിന്ന് ഇന്ത്യ പിന്‍മാറണം: ഇന്‍ഫാം

കൊച്ചി: കാർഷിക സമ്പദ്ഘടനയ്ക്കു പ്രഹരമേല്പിക്കുന്ന ആസിയാൻ കരാറിൽനിന്നും കേന്ദ്ര സർക്കാർ ഒപ്പുവയ്ക്കാനൊരുങ്ങുന്ന റീജണൽ കോംപ്രിഹെൻസിവ് എക്കണോമിക് പാർട്ണർഷിപ്പ് (ആർസിഇപി) സ്വതന്ത്ര വ്യാപാര കരാറിൽനിന്നും ഇന്ത്യ ഉടൻ പിൻമാറണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

കർഷകവിരുദ്ധ സ്വതന്ത്ര വ്യാപാര രാജ്യാന്തര കരാറുകൾക്കെതിരേ വിവിധ രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളുമായി സഹകരിച്ച് ഇൻഫാമിന്‍റെ നേതൃത്വത്തിൽ കർഷക പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നു വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.

You must be logged in to post a comment Login