ഏഷ്യന്‍ മിഷന്‍ കോണ്‍ഫ്രന്‍സിന് ഇന്ന് തുടക്കം

ഏഷ്യന്‍ മിഷന്‍ കോണ്‍ഫ്രന്‍സിന് ഇന്ന് തുടക്കം

യാങ്കോണ്‍: ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സ് ഓഫ് ഏഷ്യ സംഘടിപ്പിക്കുന്ന ഏഷ്യ മിഷ്യന്‍ കോണ്‍ഗ്രസിന് ഇന്ന് തുടക്കമാകും. മ്യാന്‍മറിന്റെ ആദ്യത്തെ തലസ്ഥാനമായിരുന്ന യാങ്കോണില്‍ ഇന്ന് മുതല്‍ ഏഴുദിവസത്തേക്കാണ് കോണ്‍ഫ്രന്‍സ്.

സഭ, കൗണ്‍സിലുകള്‍, എക്യുമെനിക്കല്‍ പാര്‍ട്ടണേഴ്‌സ്, മിഷനറിമാര്‍, തിയോളജിവിദ്യാര്‍ത്ഥികള്‍ എന്നി്ങ്ങനെ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. ജേര്‍ണിങ് ടുഗൈദര്‍ പ്രോഫറ്റിക് വിറ്റ്‌നസ് റ്റു ദ ട്രൂത്ത് ആന്റ് ലൈറ്റ് ഇന്‍ ഏഷ്യ എന്നതാണ് വിഷയം.

23 വര്‍ഷം മുമ്പ് സൗത്ത് കൊറിയയിലെ സിയോളിലാണ് ആദ്യത്തെ കോണ്‍ഗ്രസ് നടന്നത്.

ബുദ്ധമതത്തിന് പ്രാമുഖ്യമുള്ള രാജ്യമാണ് മ്യാന്‍മര്‍. ക്രിസ്്ത്യന്‍ കോണ്‍ഫ്രന്‍സ് ഓഫ് ഏഷ്യ 1957 ലാണ് സ്ഥാപിതമായത്. ഏഷ്യയിലെ വിവിധ സഭകള്‍ തമ്മില്‍ എക്യുമെനിസം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

You must be logged in to post a comment Login