ഏഷ്യന്‍ യൂത്ത് ഡേയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് 86 പേര്‍

ഏഷ്യന്‍ യൂത്ത് ഡേയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് 86 പേര്‍

ന്യൂഡല്‍ഹി: ഏഴാമത് ഏഷ്യന്‍ യൂത്ത് ഡേയില്‍ ഇന്ത്യയില്‍ നിന്ന് 86 പേര്‍ പങ്കെടുക്കും. ഇന്‍ഡോനേഷ്യയില്‍ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് ആറുവരെയാണ് യൂത്ത് ഡേ. സെമറാങ് അതിരൂപതയാണ് ഏഷ്യന്‍ യൂത്ത് ഡേയ്ക്ക് ആതിഥേയത്വം അരുളുന്നത്.

അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ രണ്ടാം അധ്യായം 1- 12 ല്‍ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ് യൂത്ത് ഡേയുടെ ആശയം. ജോയ്ഫുള്‍ ഏഷ്യന്‍ യൂത്ത് ലിവിംങ് ദ ഗോസ്പല്‍ ഇന്‍ മള്‍ട്ടികള്‍ച്ചറല്‍ ഏഷ്യ എന്നതാണ് ആദര്‍ശവാക്യം.

ലോക യുവജനസംഗമത്തിന് സമാനമായിട്ടാണ് ഏഷ്യന്‍ യൂത്ത് ഡേ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫീസ് ഓഫ് ലെയിറ്റി ആന്റ് ഫാമിലിയാണ് സംഘാടകര്‍.

ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴാണ് സംഗമം സംഘടിപ്പിക്കുന്നത്.

You must be logged in to post a comment Login