അതിരമ്പുഴ പള്ളിയിലേക്ക് വരൂ, സൗണ്ട് പ്രൂഫ് കുമ്പസാരക്കൂടില്‍ മൂന്നാമതൊരാള്‍ കേള്‍ക്കാതെ കുമ്പസാരിക്കാം

അതിരമ്പുഴ പള്ളിയിലേക്ക് വരൂ, സൗണ്ട് പ്രൂഫ് കുമ്പസാരക്കൂടില്‍ മൂന്നാമതൊരാള്‍ കേള്‍ക്കാതെ കുമ്പസാരിക്കാം

അതിരമ്പുഴ: തിരക്കേറിയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും വരിവരിയായി ആളുകള്‍ പിന്നില്‍ ക്യൂ നില്ക്കുമ്പോഴും ചിലര്‍ക്കെങ്കിലും എല്ലാം തുറന്ന് സംസാരിക്കാനോ പാപം ഏറ്റുപറയാനോ കുമ്പസാരക്കൂടുകളില്‍ പോലും കഴിയാറില്ല. പിന്നില്‍ നില്ക്കുന്ന ആള്‍ കേള്‍ക്കുമോയെന്ന ആശങ്കയാണ് അതിന് കാരണം.

എങ്കില്‍ അതിന് പരിഹാരവുമായി ഇതാ അതിരമ്പുഴ ഫൊറോന പള്ളി മുമ്പോട്ടുവന്നിരിക്കുന്നു. യൂറോപ്യന്‍ ശൈലിയില്‍ സൗണ്ട് പ്രൂഫ് കുമ്പസാരക്കൂടാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് കുമ്പസാരരഹസ്യം മൂന്നാമതൊരാള്‍ കേള്‍ക്കാത്ത രാജ്യത്തെ ആദ്യത്തെ കുമ്പസാരക്കൂട് എന്ന ഖ്യാതി നേടിയിരിക്കുകയാണ് അതിരമ്പുഴ ഫൊറോന പള്ളി.

രണ്ടുമീറ്ററിലേറെ ഉയരവും രണ്ടുമീറ്റര്‍ വീതിയുമുണ്ട് ഈ കുമ്പസാരക്കൂടിന്. ആരോഗ്യപ്രശ്‌നമുള്ളവര്‍ക്ക് ഇരുന്ന് കുമ്പസാരിക്കാം. ഇത്തരത്തിലൂള്ള മൂന്ന് കുമ്പസാരക്കൂടുകളാണ് സ്ഥാപിക്കുന്നത്.

ഇന്ന് നാലരക്ക് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കുമ്പസാരക്കൂടുകള്‍ ആശീര്‍വദിക്കും.

എന്താ ഇനി അതിരമ്പുഴയ്ക്ക് കുമ്പസാരിക്കാന്‍ പോകുന്നോ?

You must be logged in to post a comment Login