അതിരന്പുഴ പള്ളിയുടെ കാരുണ്യവീടുകള്‍ കൈ മാറി

അതിരന്പുഴ പള്ളിയുടെ കാരുണ്യവീടുകള്‍ കൈ മാറി
അതിരന്പുഴ: വീടുകളിൽ വച്ച കുടുക്കകളിൽ പണം നിക്ഷേപിച്ച് അതിരന്പുഴ ഇടവക ഒരുക്കിയ 15 കാരുണ്യ ഭവനങ്ങൾ കൈമാറി. കരുണയുടെ വർഷത്തിൽ പ്രഖ്യാപിച്ച പ്രത്യേക ഭവന നിർമാണ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ 15 വീടുകൾ ചങ്ങനാശേരി സഹായ മെത്രാൻ മാർ തോമസ് തറയിൽ കൈമാറി. അതിരന്പുഴ ഇടവകയുടെ പരിശ്രമത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി എംപി ഇടവക ദിനാചരണ സമ്മേളനം ഉദ്ഘാടനംചെയ്തു. ഈ വർഷം നിർമിക്കുന്ന 10 വീടുകളിൽ ആദ്യം നിർമിക്കുന്ന വീടിനുള്ള സമ്മതപത്രം കെ.സുരേഷ് കുറുപ്പ് എംഎൽഎ കൈമാറി.

You must be logged in to post a comment Login