ആത്മരക്ഷയിലേക്ക് നയിക്കാന്‍ ആത്മരക്ഷ ആപ്പ്

ആത്മരക്ഷയിലേക്ക് നയിക്കാന്‍ ആത്മരക്ഷ ആപ്പ്

കേരള കാത്തലിക്്സ് മീഡിയയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന പുതിയ മൊബൈല്‍ ആപ്പാണ് ആത്മരക്ഷ മൊബൈല്‍ ആപ്പ്. പ്ലേ സ്റ്റോര്‍ വഴിയും ആത്മരക്ഷ. org വഴിയും ഇത് ഡൗണ്‍ലോഡ് ചെയ്യാം.

പിഒസി ബൈബിള്‍ ഓഡിയോ രൂപത്തിലും വായനാരൂപത്തിലും ഒരുമിച്ച് ലഭ്യമാകുന്ന ആദ്യത്തെ മൊബൈല്‍ ആപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്. സങ്കീര്‍ത്തനങ്ങള്‍ ഗാനരൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 500 ല്‍ അധികംക്രിസ്തീയ ഭക്തിഗാനങ്ങള്‍ ക്രത്തോലിക്കാസഭയിലെ പ്രാര്‍ത്ഥനകള്‍, കുരിശിന്റെ വഴി, ജപമാല, കത്തോലിക്കാസഭയിലെ പ്രഗത്ഭരായ വചനപ്രഘോഷകരുടെ ധ്യാനപ്രസംഗങ്ങള്‍, വിശുദധരുടെ ജീവചരിത്രം എന്നിവയെല്ലാം ഓഡിയോ രൂപത്തില്‍ ഈ ആപ്പിലൂടെ ലഭിക്കും.

യൂകാറ്റ്, വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പ് തുടങ്ങിയവയുടെ ഓഡിയോ ഉടന്‍ തന്നെ പുറത്തിറക്കും.

You must be logged in to post a comment Login