മതപരിവര്‍ത്തന ആരോപണം ബീഹാറില്‍ സുവിശേഷപ്രവര്‍ത്തകന് മര്‍ദ്ദനം

മതപരിവര്‍ത്തന ആരോപണം ബീഹാറില്‍ സുവിശേഷപ്രവര്‍ത്തകന് മര്‍ദ്ദനം

ബീഹാര്‍: മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ബീഹാറില്‍ സുവിശേഷപ്രവര്‍ത്തകനും കൂട്ടാളികള്‍ക്കും നേരെ ആക്രമണവും മര്‍ദ്ദനവും. ഇന്നലെയാണ് സംഭവം. ബീഹാറിലെ വെസ്റ്റ് ചാമ്പ്യന്‍ ജില്ലയിലാണ് ഇത് നടന്നത്.

പാസ്റ്റര്‍ പളനിവേലു, ഡി ജോസഫ് എന്നിവരടങ്ങുന്ന 13 അംഗസുവിശേഷസംഘത്തെയാണ് അക്രമികള്‍ മര്‍ദ്ദിച്ചത് പ്രത്യേകപ്രാര്‍ത്ഥന നടത്തുന്നതിനായി യാത്ര ചെയ്യവെ ബസില്‍ പോകുമ്പോള്‍ ബസ് തടഞ്ഞുനിര്‍ത്തിയായിരുന്നു അക്രമം. പോലീസ് അക്രമികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് സമ്മര്‍ദ്ദത്തെതുടര്‍ന്ന് എഫ്‌ഐ ആര്‍ രജിസ്ട്രര്‍ ചെയ്തു.

You must be logged in to post a comment Login