ഓസ്‌ട്രേലിയായില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരമായി; പ്രതിഷേധവുമായി കത്തോലിക്കാ സഭ

ഓസ്‌ട്രേലിയായില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരമായി; പ്രതിഷേധവുമായി കത്തോലിക്കാ സഭ

സിഡ്‌നി: ഇരുപതോളം ശ്രമങ്ങള്‍ക്കൊടുവില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ വിജയം കണ്ടു. നവംബര്‍ 29 ന് നടന്ന വോട്ടെടുപ്പില്‍ 12 നെതിരെ 43 വോട്ടുകളോടെ ഓസ്‌ട്രേലിയന്‍ സെനറ്റ് അധോസഭ സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരം നല്കിക്കൊണ്ടുള്ള ബില്‍ പാസാക്കി. ഇതനുസരിച്ച് ക്രിസ്മസിന് മുമ്പ് സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഗവണ്‍മെന്റ്.

പോസ്റ്റല്‍ സര്‍വ്വേയില്‍ 61 ശതമാനവും സ്വവര്‍ഗ്ഗവിവാഹത്തിന് അനുകൂലമായിട്ടാണ് വോട്ട് ചെയ്തത്.

സ്വഭാവികമായ കുടുംബബന്ധങ്ങളുടെ നാശത്തിന് വഴി വെക്കുന്നതാണ് ഭരണകൂടത്തിന്റെ നടപടിയെന്ന് സിഡ്‌നി ആര്‍ച്ച് ബിഷപ് ആന്റണി ഫിഷര്‍ പ്രതികരിച്ചു. ഇതിനെതിരെ സഭ ശക്തമായി പ്രതികരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login