അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാന്‍ ഓസ്‌ട്രേലിയ നീക്കം നടത്തുന്നു

അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാന്‍ ഓസ്‌ട്രേലിയ നീക്കം നടത്തുന്നു

സിഡ്‌നി:  അസിസ്റ്റഡ് സ്യൂയിസൈഡ് ഓസ്‌ട്രേലിയായിലേക്കും നിയമവിധേയമായി കടന്നുവരുന്നു. ഇതിന് അനുകൂലമായി ഒരു സ്‌റ്റേറ്റ് പാര്‍ലമെന്റില്‍ വെള്ളിയാഴ്ച വോട്ട് ചെയ്തു.

വിക്ടോറിയ സ്‌റ്റേറ്റ് ലെജിസ്ലേറ്റീവ് അസ്ലംബിയാണ് 47 ല്‍ 37 എന്ന വിധത്തില്‍ ദയാവധത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഡോക്ടറുടെ സഹായത്തോടെ ജീവിതം അവസാനിപ്പിക്കാന്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അനുവാദം നല്കാനുള്ള ബില്‍ ആണ് പാസാക്കിയിരിക്കുന്നത്.

ജൂലൈ അവസാനം മെല്‍ബോണ്‍ ആര്‍ച്ച് ബിഷപ് ഡെനീസ് ഹാര്‍ട്ടും കത്തോലിക്കരും ഈ ബില്ലിനെതിരെ ഒപ്പിട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു.

You must be logged in to post a comment Login