കുറവിലങ്ങാട് മൂന്ന് നോന്പിന് ഇന്ന് തുടക്കം

കുറവിലങ്ങാട് മൂന്ന് നോന്പിന് ഇന്ന് തുടക്കം

കുറവിലങ്ങാട്: മർത്ത്മറിയം ഫൊറോന പള്ളിയിലെ പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിനു ഇന്ന്  കൊടിയേറും.  ഫൊറോന വികാരി റവ.ഡോ.ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റും. ആറിനു രാത്രി എട്ടിന് ജൂബിലി കപ്പേളയിൽ പ്രദക്ഷിണ സംഗമം. ഏഴിന് ഉച്ചകഴിഞ്ഞ് ഒന്നിനാണു പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം. എട്ടിനു തിരുനാൾ സമാപിക്കും. മാർ ജോസഫ് കല്ലറങ്ങാട്ട്, ഏബ്രാഹാം മാർ യൂലിയോസ്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുകർമങ്ങളിൽ കാർമികത്വം വഹിക്കും. ഏഴിന് രാവിലെ 8.30ന് വിശുദ്ധ കുരിശിന്‍റെ തിരുശേഷിപ്പ് […]

ജീവന്‍റെ കാവലാളാകുക, ഒന്നായ് മുന്നോട്ട് നാലാം ദിവസം

ജീവന്‍റെ കാവലാളാകുക, ഒന്നായ് മുന്നോട്ട് നാലാം ദിവസം

ജീവന്റെ സംരക്ഷണം ഭ്രൂണത്തിന്റെ ആദ്യനിമിഷം മുതല്‍ ഉറപ്പുവരുത്തേണ്ടതാണ്. കാരുണ്യവധം ക്രൈസ്തവര്‍ക്ക് ഒരിക്കലും സ്വീകാര്യമല്ല. ലൈംഗിക വിദ്യാഭ്യാസം ക്രൈസ്തവപരിശീലനത്തിന്റെ ഭാഗമായി കു’ികള്‍ക്കും യുവജനങ്ങള്‍ക്കും നല്‍കണം. അത് അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. സ്ത്രീ-പുരുഷസമത്വം സഭ പരിപോഷിപ്പിക്കുന്ന സാമൂഹിക നന്മയാ ണ്. ഭാര്യാഭര്‍തൃന്ധത്തിലും ഇടവകകളിലെയും സ്ഥാപനങ്ങളിലെയും നയങ്ങളിലും കര്‍മ്മപരിപാടികളിലും ഇത് അഭംഗുരം പാലിക്കപ്പെടേണ്ടതാണ്. സ്ത്രീപീഡനം ക്രിസ്തീയതയ്ക്ക് കടകവിരുദ്ധമാണ്. സ്ത്രീ-പുരുഷസമത്വത്തിനു വിരുദ്ധമായ കുടുംബകലഹങ്ങളോ വിപരീതബന്ധങ്ങളോ ക്രൈസ്തവര്‍ക്ക് ചേര്‍ന്നതല്ല. പ്രായാധിക്യം, രോഗം, ശാരീരികമോ മാനസികമോ ആയ കുറവുകള്‍, തൊഴിലില്ലായ്മ എന്നീ അവസ്ഥകളിലുള്ളവരെ കുടുംത്തിനുള്ളില്‍ […]

ആരാണ് യഥാര്‍ത്ഥത്തില്‍ ആത്മാവില്‍ ദരിദ്രര്‍?

ആരാണ് യഥാര്‍ത്ഥത്തില്‍ ആത്മാവില്‍ ദരിദ്രര്‍?

ദൈവത്തോട് പ്രത്യേകമായി ചേര്‍ന്നുനില്ക്കുന്നവര്‍. അവരെയാണ് അക്ഷരാര്‍ത്ഥത്തില്‍ തിരുവചനം ആത്മാവില്‍ ദരിദ്രര്‍ എന്ന് വിശേഷിപ്പിക്കുന്നത്. ദൈവത്തില്‍ മാത്രമാണ് അവര്‍ പൂര്‍ണ്ണമായും ശരണം കണ്ടെത്തുന്നത്.ലൗകികകാര്യങ്ങളിലോ ഭൗതികമായ വസ്തുക്കളിലോ അവര്‍ ആശ്രയത്വം കണ്ടെത്തുന്നില്ല. ദൈവത്തില്‍ മാത്രം അവര്‍ ആശ്രയിക്കുന്നു. ദൈവത്തില്‍ മാത്രം അവര്‍ ആശ്രിതത്വം കണ്ടെത്തുന്നു. ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ മാത്രമല്ല ദൈവത്തില്‍ മാത്രമേ ആശ്രയത്വം വയ്ക്കാവൂ എന്ന് തിരിച്ചറിഞ്ഞവര്‍ കൂടിയാണവര്‍. ബി

ദുബായിയിലെ കത്തോലിക്കാ വിശേഷങ്ങള്‍

ദുബായിയിലെ കത്തോലിക്കാ വിശേഷങ്ങള്‍

ദുബായ്: ദുബായിലെ കത്തോലിക്ക സമൂഹം വളര്‍ച്ചയുടെ പാതയിലാണെന്ന് വ്യക്തമായ സൂചനകള്‍. അഞ്ചു ലക്ഷത്തിലേറെയാണ് ഇവിടെ കത്തോലിക്കരുടെ പ്രാതിനിധ്യം.അത് വളരെയധികം വര്‍ദ്ധിച്ചുകൊണ്ടുമാണിരിക്കുന്നത്. ദുബായ് ഒരു മുസ്ലീം രാജ്യവും എമിറേറ്റ്‌സുമാണ് എന്നറിയുമ്പോഴാണ് ഇതിന്റെ പിന്നിലെ അത്ഭുതം വര്‍ദ്ധിക്കുന്നത്. മറ്റ് പല മുസ്ലീം രാഷ്ട്രങ്ങളിലെയും പോലെ ക്രൈസ്തവവിശ്വാസത്തിന് ഇവിടെ വിലക്കുകളുമില്ല. ക്രൈസ്തവര്‍ക്ക് തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനും കുരിശ് പബ്ലിക്കായി ധരിക്കാനും സാധിക്കുന്നുണ്ട്. 1960 ലാണ് കത്തോലിക്കര്‍ ഒരു പള്ളി പണിയാനുള്ള അനുവാദത്തിനായി ഷെയ്ക്ക് റഷീദ് ബിന്‍ സയിദ് അല്‍ മാട്ടോമിനെ […]

ക്രിസ്തുവിനോടൊപ്പം ജനമധ്യത്തിലായിരിക്കുക എന്നതാണ് സമര്‍പ്പിതരുടെ കടമ: ഫ്രാന്‍സിസ് മാര്‍പാപ്പ

ക്രിസ്തുവിനോടൊപ്പം ജനമധ്യത്തിലായിരിക്കുക എന്നതാണ് സമര്‍പ്പിതരുടെ കടമ: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍:ക്രിസ്തുവിനോടൊപ്പം ജനമധ്യത്തിലായിരിക്കുക എന്നതും യേശുവിനെ അവിടുത്തെ ജനമധ്യത്തിലെത്തിക്കുക എന്നതുമാണ് സമര്‍പ്പിതരുടെ കടമയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വ്യാഴാഴ്ച അര്‍പ്പിച്ച ദിവ്യബലി മധ്യേ വചനസന്ദേശംനല്കുകയായിരുന്നു പാപ്പ. ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള വചനം ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ പ്രഭാഷണം. എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ വര്‍ഷിക്കും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്‌നങ്ങള്‍ കാണും യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാകും എന്ന വാക്കുകള്‍ ആയിരുന്നു പാപ്പ ഉദ്ധരിച്ചത്. പൂര്‍വ്വികരുടെ സ്വപ്‌നങ്ങളെയും ആ സ്വപ്‌നങ്ങള്‍ പ്രവചനാത്മകമായി കൊണ്ടുപോകാന്‍ […]

ക്രിസ്ത്യാനിയും എംപിയും ആയി ഒരേ സമയം ബ്രിട്ടനില്‍ കഴിയുന്നത് വളരെ ദുഷ്‌ക്കരം: കത്തോലിക്കാ എംപി

ക്രിസ്ത്യാനിയും എംപിയും ആയി ഒരേ സമയം ബ്രിട്ടനില്‍ കഴിയുന്നത് വളരെ ദുഷ്‌ക്കരം: കത്തോലിക്കാ എംപി

ലണ്ടന്‍: ക്രിസ്ത്യാനിയും എംപിയുമായി ഒരേ സമയം ബ്രിട്ടനില്‍ കഴിയുന്നത് വളരെ ദുഷ്‌ക്കരമായ കാര്യമാണെന്ന് കത്തോലിക്കാ എം പി ജേക്കബ് റീസ് മോഗ്. മതനിരപേക്ഷത വളരെയധികം വര്‍ദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാംജീവിക്കുന്നത്. ക്രിസ്ത്യാനിയും രാഷ്ട്രീയക്കാരനുമായി ഒരേ സമയം തനിക്ക് ആകാന്‍ കഴിഞ്ഞത് വളരെ ഭാഗ്യകരമായി തോന്നുന്നു. എന്നാല്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ പല രാഷ്ട്രീയക്കാര്‍ക്കും ഇത് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചിറകുമായൊരു മാലാഖ പ്രകാശനം ചെയ്തു

ചിറകുമായൊരു മാലാഖ പ്രകാശനം ചെയ്തു

കളമശ്ശേരി: റവ. ഡോ വിന്‍സെന്റ് വാര്യത്ത് എഴുതിയ ചിറകുമായൊരു മാലാഖ എന്ന കൃതിയുടെ പ്രകാശനം സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ നടന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് പ്രകാശനം ചെയ്തു. എഴുത്തുകാരനും പണ്ഡിതനുമായ ഷെവ. പ്രീമൂസ് പെരിഞ്ചേരി ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രണത ബുക്‌സ് ഡയറക്ടര്‍ ഷാജി ജോര്‍ജ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രഫ. ഷാജി ജോസഫ്, എഴുത്തുകാരന്‍ അഭിലാഷ് ഫ്രേസര്‍ , ജയിംസ് അഗസ്റ്റിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഗായകരായ കെസ്റ്റര്‍, ഗാഗൂല്‍, സംഗീത സംവിധായകരായ ജോണ്‍സണ്‍ മങ്കഴ, […]

എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ ഫാത്തിമ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

എറണാകുളം സെന്‍റ്  മേരീസ് ബസിലിക്കയില്‍ ഫാത്തിമ ശതാബ്ദി ആഘോഷങ്ങള്‍ക്ക്  തുടക്കം കുറിച്ചു

കൊച്ചി: പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ ലോകസമാധാനത്തിനും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സുസ്ഥിതിയ്ക്കായി പ്രാര്‍ത്ഥിക്കുവാന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ നടന്ന ഫാത്തിമ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. 1917നു ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ട് നല്‍കിയ സന്ദേശത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതിയിലായിരിന്ന ലോകത്തിന് സമാധാനം ലഭിക്കുന്നതിനായി പരിഹാരം ചെയ്തു പ്രാര്‍ത്ഥിക്കുവാനാണ് മാതാവ് അന്ന്‍ ആഹ്വാനം ചെയ്തത്. ഇന്നും ലോകത്തിന്റെ അവസ്ഥ വ്യത്യസ്തമല്ല. മതപീഡനങ്ങളും […]

മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​റ്റി സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ ചെ​​​റു​​​ത്തു​​​തോ​​​ല്പി​​​ക്കും: മാര്‍ ഇഞ്ചനാനിയില്‍

മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​റ്റി സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ ചെ​​​റു​​​ത്തു​​​തോ​​​ല്പി​​​ക്കും: മാര്‍ ഇഞ്ചനാനിയില്‍

കൊച്ചി: സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ മദ്യശാലകൾ ജനവാസകേന്ദ്രങ്ങളിൽ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയില്‍. പാലാരിവട്ടം പിഒസി യിൽ ചേർന്ന വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനവാസകേന്ദ്രങ്ങളിൽ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരേ കേരളം മുഴുവൻ രൂപപ്പെട്ട് വരുന്ന ജനരോഷത്തെ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ഈ സമരങ്ങൾക്ക് കെസിബിസി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മദ്യശാലകൾ മാറ്റിസ്ഥാപിക്കണമെന്നല്ല, മറിച്ച് ദേശീയ-സംസ്ഥാന പതായോരങ്ങളിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിലെ മദ്യശാലകൾ […]

ലാളിത്യം വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ്. ഒന്നായ് മുന്നോട്ട് 3

ലാളിത്യം വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ്. ഒന്നായ് മുന്നോട്ട് 3

ലാളിത്യം എന്നത് കേവലം ആര്‍ഭാടങ്ങളില്ലാത്ത, ആഡംബരങ്ങളില്ലാത്ത ജീവിതത്തില്‍ ഒതുക്കിനിറുത്താവുന്നതല്ല. അത് വാക്കും പ്രവൃ ത്തിയും തമ്മിലുള്ള പൊരുത്തമാണ്. ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള പങ്കുവയ്ക്കലാണ് (അസംബ്ലിയുടെ മാര്‍ഗരേഖ, ജീവിതത്തിലെ ലാളിത്യം, നമ്പര്‍ 18). ലാളിത്യം സഭയുടെ ജീവിതശൈലി ആയി രൂപപ്പെടുത്തണം. മാതാപി താക്കള്‍ കുട്ടികളെ ലാളിത്യത്തില്‍ വളര്‍ത്തണം. നമ്മുടെ കുടുംങ്ങളില്‍ പാവങ്ങളോടുള്ള കരുതലും പങ്കുവയ്ക്കലും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കി മാറ്റുവാന്‍ മാതാപിതാക്കള്‍ കുട്ടികളെ ചെറുപ്പം മുതലേ പരിശീലിപ്പിക്കണം. മനുഷ്യജീവിതത്തിലെ ക്ലേശങ്ങളും കഷ്ടപ്പാടുകളും അറിഞ്ഞുവേണം മക്കള്‍ വളര്‍ന്നു വരുവാന്‍. സഭ പാവപ്പെട്ട’വളാണ്, പാവപ്പെട്ട’വരുടേതാണ് […]

1 2 3 532