കേരള കത്തോലിക്കാസഭയെ ബാധിച്ചിരിക്കുന്ന ചില ഭ്രമങ്ങള്‍ ഒരു തുറന്നെഴുത്ത്..! എന്റെ പിഴ, എന്റെ പിഴ…..

കേരള കത്തോലിക്കാസഭയെ ബാധിച്ചിരിക്കുന്ന ചില ഭ്രമങ്ങള്‍ ഒരു തുറന്നെഴുത്ത്..! എന്റെ പിഴ, എന്റെ പിഴ…..

പള്ളിഭ്രമം: ദൈവജനത്തിന് പ്രാര്‍ത്ഥനയ്ക്കായ് ഒരുമിച്ചുകൂടുവാന്‍ ദേവാലയങ്ങള്‍ ആവശ്യമാണ്. അംബരചുംബികളും അതിവര്‍ണ്ണാഭവുമായ രാജകൊട്ടാരങ്ങള്‍ ആവശ്യമില്ല.അത്യാവശ്യം ഉറപ്പുള്ളതും മനോഹരവും ആവശ്യത്തിനു വലിപ്പമുള്ളതും തങ്ങളുടെ കൊക്കില്‍ ഒതുങ്ങുന്നതുമായ ദേവാലയങ്ങള്‍ ആവശ്യമുള്ളിടത്തൊക്കെ നിര്‍മ്മിക്കുവാന്‍ ദൈവജനങ്ങള്‍ തങ്ങളുടെ ഇല്ലായ്മയില്‍ നിന്നും പണ്ടുമുതലെ സന്തോഷത്തോടെ കൊടുക്കാറുണ്ട്. പക്ഷെ ഇന്ന് അതല്ല പള്ളി പണിക്ക് താല്‍പ്പര്യം കാണിച്ച വൈദീകന്റെ സാമാന്യ ബോധമില്ലാത്ത ചിലതീരുമാനങ്ങള്‍ കാരണം ചൂഷണം ചെയ്യപ്പെടുന്ന ജനങ്ങളാണ് ഇടവകകളിലുള്ളത്. കൊടുത്ത് കൊടുത്ത് ജനം അവശരായിട്ടും നിര്‍മ്മാണം എങ്ങുമെത്താതെ കിടക്കുന്ന പള്ളികള്‍ കേരളത്തിലെ എല്ലാരൂപതകളിലുമുണ്ടാകും. ഒരുസാധാരണ പ്രദേശത്തെ […]

റബര്‍ ബോര്‍ഡിന്റെ പ്രഖ്യാപനങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തത്: ഇന്‍ഫാം

റബര്‍ ബോര്‍ഡിന്റെ പ്രഖ്യാപനങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തത്: ഇന്‍ഫാം

കോട്ടയം: റബര്‍ മേഖല നേരിടുന്ന പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതിനു കാരണം കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ള റബര്‍ ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ സമീപനമാണെന്നും റബര്‍ ബോര്‍ഡ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി ചുമതലയേറ്റ ചെന്നൈ സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ജോയിന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ കൂടിയായ എ. ആനന്ദന്റെ പ്രഖ്യാപനങ്ങള്‍ റബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാതെ വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. ആഗോളവിപണിയില്‍ തുറന്ന കമ്പോളവ്യവസ്ഥ നിലനില്‍ക്കുന്നതുമൂലം ആഭ്യന്തരവിപണിവില ഇന്ത്യയുടെ മാത്രം നിയന്ത്രണത്തില്‍ വരുന്ന […]

മയക്കുമരുന്നിനെതിരെ ജനകീയ മുന്നേറ്റവുമായി കെസിവൈഎം.

മയക്കുമരുന്നിനെതിരെ ജനകീയ മുന്നേറ്റവുമായി കെസിവൈഎം.

കൊച്ചി സമൂഹത്തിൽ വർദ്ധിച്ച് വരുന്ന മയക്കുമരുന്ന് എന്ന വിപത്തിനെതിരെ കെസിവൈഎം കൊച്ചി രൂപതയുടെ അഭിമുഖ്യത്തിൽ, ആരംഭിക്കുന്ന  ജനകീയ പ്രതിരോധ പദ്ധതിയായ ‘ചേയ്ഞ്ച്’ (കളക്ടീവ് ഹാൻഡ് എഗൈൻസ്റ്റ് നർക്കോട്ടിക് ഗാങ്ങ്സ് ഓഫ് ഇറ)ന്റെ പ്രചരണ ഉദ്ഘാടനം കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയിൽ നിർവ്വഹിച്ചു. കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് ജോസഫ് ദിലീപ് അദ്ധ്യക്ഷത വഹിച്ചു.  കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ പോലീസ്, എക്സൈസ് വകുപ്പ്, ആന്റി-നർക്കോട്ടിക് വിഭാഗം, ജനപ്രതിനിധികൾ, റെസിഡൻസ് അസ്സോസിയേഷനുകൾ, വിവിധ , മത- സാംസ്കാരിക- സാമൂഹിക- രാഷ്ട്രീയ  സംഘടനകൾ, […]

വരുന്നൂ, ജപ്പാനില്‍ വിശുദ്ധ നിക്കോളാസിന്‍റെ ദേവാലയം

വരുന്നൂ, ജപ്പാനില്‍ വിശുദ്ധ നിക്കോളാസിന്‍റെ ദേവാലയം

ജപ്പാന്‍:  വിശുദ്ധ നിക്കോളാസിന്‍റെ നാമധേയത്തില്‍ ആദ്യമായി ജപ്പാനില്‍ ദേവാലയം വരുന്നു. ഇതിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചു. ജപ്പാനില്‍‍ ഓര്‍ത്തഡോക്സ് വിശ്വാസം ആദ്യമായി അവതരിപ്പിച്ചത് നിക്കോളാസായിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ‘മൊണാസ്ട്രീസ് ആന്‍ഡ്‌ മൊണാസ്റ്റിസിസം സിനഡല്‍ ഡിപ്പാര്‍ട്ട്മെന്റ്’  ആണ് ഈ വിവരം പുറത്തുവിട്ടത്. ഓര്‍ത്തഡോക്സ് സഭയില്‍ അപ്പസ്തോലന്‍മാര്‍ക്ക് സമസ്ഥാനീയനാണ് വിശുദ്ധ നിക്കോളാസ്.

മാര്‍ ആലഞ്ചേരിയുമായുള്ള ഫോണ്‍സംഭാഷണം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കാന്‍

മാര്‍ ആലഞ്ചേരിയുമായുള്ള ഫോണ്‍സംഭാഷണം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കാന്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഫോണ്‍സംഭാഷണം തെറ്റിദ്ധാരണജനകമെന്ന് സഭാ കാര്യാലയം. വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരണം നടത്തി സഭയെയും സഭാനേതൃത്വത്തെയും അവഹേളിക്കാനുള്ള ചിലരുടെ ഹീന ശ്രമങ്ങളാണ് ഇതെന്നും സഭാകാര്യാലയം പുറപ്പെടുവിച്ചപ്രസ്താവനയില്‍ പറഞ്ഞു. പ്രചരിപ്പിക്കപ്പെടുന്ന ഫോണ്‍ സംഭാഷണത്തെക്കുറിച്ച് നേരത്തെതന്നെ പോലീസിനോട് വിശദീകരിച്ചിരുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

പ്രളയക്കെടുതിയില്‍ കഴിയുന്ന എല്ലാവരെയും സഹായിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

പ്രളയക്കെടുതിയില്‍ കഴിയുന്ന എല്ലാവരെയും സഹായിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയില്‍ ക്ലേശമനുഭവിക്കുന്ന ജാതിമതഭേദമന്യേ എല്ലാവര്‍ക്കും സഭയുടെ വിവിധ തലങ്ങളില്‍ നിന്ന് അടിയന്തിര സഹായമെത്തിക്കാന്‍ നടപടികളെടുക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മഴക്കെടുതിയില്‍ കെസിബിസിയുടെ ആഹ്വാനങ്ങളോടും നിര്‍ദ്ദേശങ്ങളോടും ചേര്‍ന്നുനിന്നു സീറോ മലബാര്‍ സഭയിലെ സാമൂഹ്യസേവനവിഭാഗങ്ങളും മറ്റ് പ്രസ്ഥാനങ്ങളും കഴിയുന്നത്ര ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

റോമിലേക്ക് യുവജനങ്ങളുടെ തീര്‍ത്ഥാടനം

റോമിലേക്ക് യുവജനങ്ങളുടെ തീര്‍ത്ഥാടനം

റോം: യുവജന സിനഡിന് മുന്നോടിയായി ഇറ്റലിയിലെ 200 കത്തോലിക്കാ രൂപതകളില്‍ നിന്നായി യുവജനങ്ങള്‍ റോമിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു. ഓഗസ്റ്റ് മൂന്നുമുതലാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. അമ്പതിനായിരം യുവജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 12 ന് പത്രോസിന്റെ ചത്വരത്തില്‍ യുവജനങ്ങള്‍ സംഗമിക്കും. 100 മെത്രാന്മാരും വൈദികരും പങ്കെടുക്കുന്ന സംഗമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും പങ്കെടുക്കും.പാപ്പായുടെ ആശീര്‍വാദത്തോടെ സമ്മേളനം സമാപിക്കും. ഒക്ടോബറിലാണ് യുവജനസിനഡ് വത്തിക്കാനില്‍ നടക്കുന്നത്.

ഇറാക്കിലെ കന്യാസ്ത്രീക്ക് യുകെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചു

ഇറാക്കിലെ കന്യാസ്ത്രീക്ക് യുകെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചു

ലണ്ടന്‍: ഒടുവില്‍ സിസ്റ്റര്‍ ബാന്‍ മഡ്ലീന് ബ്രിട്ടന്‍സന്ദര്‍ശിക്കാന്‍ ഗവണ്‍മെന്‍റ് അനുവാദം.  രോഗിയായ സഹോദരിയെ സന്ദര്‍ശിക്കുവാന്‍ യു‌കെ‌  തുടര്‍ച്ചയായി വിസ നിഷേധിച്ച ഇറാക്കിലെ കന്യാസ്ത്രീയാണ് ബാന്‍ മഡ്ലീന്‍. കണ്‍സര്‍വേറ്റീവ് പാര്‍ലമെന്റംഗങ്ങളായ ജേക്കബ് റീസ് മോഗ്ഗിന്റേയും, സര്‍ എഡ്വാര്‍ഡ് ലെയിഗിന്റേയും ഇടപെടല്‍ വഴിയാണ് സിസ്റ്റര്‍ക്ക് വിസ ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ആണ് ആദ്യമായി യുകെയിലേക്കുള്ള വിസക്കായി  സിസ്റ്റര്‍ അപേക്ഷിച്ചിരുന്നത്. പിന്നീട് കഴിഞ്ഞ മാസവും അപേക്ഷിച്ചിരുന്നു.രണ്ടുതവണയും അനുവാദം നിഷേധിക്കപ്പെട്ടു.  തുടര്‍ന്നാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെട്ടത്.

കര്‍ദിനാളിന് പരാതി നല്കിയിട്ടില്ല എന്ന് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍

കര്‍ദിനാളിന് പരാതി നല്കിയിട്ടില്ല എന്ന് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍

കൊച്ചി: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗികപീഡനക്കുറ്റം ആരോപിച്ചുള്ള പരാതി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്നലെ പോലീസ് സംഘം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. കന്യാസ്ത്രീയില്‍ നിന്ന് ഇത് സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ലെന്ന് സഭാകാര്യാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.സന്യാസസമൂഹത്തില്‍ നടന്ന ചിലനിയമനങ്ങളും സ്ഥലമാറ്റങ്ങളും സംബന്ധിച്ചും തന്മൂലം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു കന്യാസ്ത്രീ കര്‍ദിനാളിനെ കാണാനെത്തിയപ്പോള്‍ പരാതി പറഞ്ഞതെന്നും സഭയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ആയതുകൊണ്ട് […]

ബഹ് റനിലെ കത്തീഡ്രല്‍ അറേബ്യയുടെ ഹൃദയം

ബഹ് റനിലെ കത്തീഡ്രല്‍ അറേബ്യയുടെ ഹൃദയം

മനാമ: ബഹ് റനിലെ കത്തീഡ്രല്‍ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2021 ഓടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. മനാമയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയാണ് ദേവാലയം. ബഹ്‌റിന്‍ രാജാവാണ് ഇതിനുള്ള സ്ഥലം നല്കിയത്. രണ്ടായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധത്തിലാണ് സജ്ജീകരണം. രാജ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൈസ്തവ ആരാധനാലയമാണ് ഇത്. ഇറാക്ക്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൈസ്തവരാണ് ഇവിടെ കൂടുതലുള്ളത്. ജനസംഖ്യയുടെ പത്ത് ശതമാനം ക്രൈസ്തവരാണ്. ഈസ്റ്റര്‍, ക്രിസ്മസ് ദിനങ്ങളില്‍ ക്രൈസ്തവവിശ്വാസത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും ആളുകള്‍ […]

1 2 3 374