നിലത്തെഴുത്തും നീതിയുടെ ചാട്ടവാറും..

നിലത്തെഴുത്തും നീതിയുടെ ചാട്ടവാറും..

മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നോക്കില്‍ നിന്നു ട്രെയിനില്‍ യാത്രചെയ്‌യുകയായിരുന്നു വയോധികനായ ഒരു വൈദീകന്‍. തീവണ്ടിമുറിയില്‍ ആ അപ്പൂപ്പനോട് ചങ്ങാത്തംകൂടി ഒരു കുഞ്ഞുബാലിക. പെട്ടെന്ന് ചെറുപ്പക്കാരിയായ ആ അമ്മ കുട്ടിയെ ശാസിച്ചുകൊണ്ടു പറഞ്ഞു: ‘പീഡോഫൈല്‍സ്’. കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കുള്ള ഒറ്റവാക്കാണ് അത്. ആ നിമിഷം ഹൃദയംതകര്‍ന്ന് മരിച്ചുപോയിരുന്നെങ്കിലെന്നു കൊതിച്ചു ആ നല്ല പുരോഹിതന്‍. അദ്ദേഹം നേരിട്ട് പറഞ്ഞതാണിത്. ഇത് വിവരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ തൊണ്ടയിടറി. കത്തോലിക്ക രാജ്യമാണ് അയര്‍ലന്‍ഡ്. ജനസംഖ്യയുടെ എഴുപത്തിരണ്ട് ശതമാനവും കത്തോലിക്കര്‍. ജനജീവിതത്തില്‍ നൂറ്റാണ്ടുകളായി സക്രിയമായിരുന്നു സഭ; സജീവമായ […]

മുറിവേറ്റ മാന്‍പേടകളും മുയല്‍ക്കുട്ടികളും…

മുറിവേറ്റ മാന്‍പേടകളും മുയല്‍ക്കുട്ടികളും…

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ആ സിനിമ കണ്ടത്; ‘ജെറമിയ’. ദൈവത്തെ അനുസരിക്കാന്‍ സകലവും നഷ്ടപ്പെടുത്തിയ പ്രവാചകന്റെ കഥയാണത്. ‘എനിക്ക് മടുത്തു, നീയെന്നെ ചതിച്ചു’ എന്നൊക്കെ പറഞ്ഞു ദൈവസന്നിധിയില്‍ നിന്ന് കുതറിയോടുന്നുണ്ട് ജെറമിയ. എന്നിട്ടും രക്ഷപെടാന്‍ ആകുന്നില്ല അയാള്‍ക്ക്. തന്റെയുള്ളില്‍ ദഹിപ്പിക്കുന്ന അഗ്‌നി അടച്ചിട്ടതുപോലെ തോന്നുന്നുവെന്നാണ് ജെറെമിയയുടെ വിലാപം. ആ അഗ്‌നിയെ അടക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോകുന്ന കുരുക്കിലാണ് അയാള്‍. ദൈവത്താല്‍ പീഡിപ്പിക്കപ്പെടുന്നവന്‍! അവനുവേണ്ടി നിരന്തരം സംസാരിക്കേണ്ടവന്‍! ദൈവത്തിനുവേണ്ടി അവന്‍ വേണ്ടെന്നുവയ്ക്കുന്നത് നിസ്സാരതകളല്ല; അവന്റെ നെഞ്ചിലെ പൊള്ളുന്ന മറ്റൊരിഷ്ടമായിരുന്ന […]

മാമയുടെ ലാസ്റ്റ് സപ്പറും വട്ടക്കുഴിയുടെ ഒടുവിലത്തെ അത്താഴവും

മാമയുടെ ലാസ്റ്റ് സപ്പറും വട്ടക്കുഴിയുടെ ഒടുവിലത്തെ അത്താഴവും

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അങ്ങേത്തലക്കലാണ് അമേരിക്ക എന്നാണു സങ്കല്‍പ്പം. അതാണ് റെനീ കോക്‌സ് എന്ന ജമൈക്കന്‍ വംശജയായ കലാകാരിയും ചെയ്തത്. അമേരിക്കയിലെ അറിയപ്പെടുന്ന ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമാണ് റെനീ കോക്‌സ്. 1999 ല്‍ അവരൊരു ‘കലാസൃഷ്ടി’ ഉണ്ടാക്കി; ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ ‘അന്ത്യഅത്താഴം’ എന്ന ചിത്രത്തെ വികൃതമായി അനുകരിക്കുന്ന ഒന്ന്. ‘യോ മാമാസ് ലാസ്റ്റ് സപ്പര്‍’ എന്ന് അതിനു പേരുമിട്ടു. അത്താഴമേശയാണ് രംഗം. പന്ത്രണ്ടു പുരുഷന്മാര്‍. അതില്‍ പതിനൊന്നുപേരും കറുത്തവര്‍. യൂദാസ് മാത്രം വെളുത്ത നിറമുള്ളൊരാള്‍. നടുവില്‍ വിരിച്ചകരങ്ങളുമായി റെനീ കോക്‌സ്; […]

സുരബായയിലെ ഒരു സന്ധ്യയില്‍…

സുരബായയിലെ ഒരു സന്ധ്യയില്‍…

പലപ്പോഴും മനുഷ്യന്റെ സങ്കല്പങ്ങള്‍ക്കുപോലും അപ്പുറത്താണ് ദൈവത്തിന്റെ ഇടപെടലുകള്‍. ഒരേ അനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തികള്‍ പരസ്പരം കണ്ടുമുട്ടുന്നതിലുമുണ്ട് ഒരു ആകസ്മികത. ലോക്‌സഭ സെക്രട്ടറിയേറ്റില്‍ ജോയിന്റ് സെക്രട്ടറി ആയി നവംബര്‍ മുപ്പതിന് വിരമിച്ചയാളാണ് സിറിള്‍ ജോണ്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ അധികമായി ഇന്ത്യയിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ട് അദ്ദേഹം. പത്തുവര്‍ഷത്തിലേറെയായി അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ (ICCRS) ഉപാധ്യക്ഷന്‍. ദൈവത്തെ അറിഞ്ഞ ജീവിതം. ഡല്‍ഹിയില്‍ മെച്ചപ്പെട്ട ഉദ്യോഗം. വേദികളില്‍ നിന്ന് വേദികളിലേക്കും നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കും ഓടിനടന്ന് ദൈവീകശുശ്രൂഷകള്‍, […]

പിഒസി ബൈബിളിലെ മറിയത്തിന്റെ സ്തോത്രഗീതം മോഷ്ടിച്ചതാര്?

പിഒസി ബൈബിളിലെ മറിയത്തിന്റെ സ്തോത്രഗീതം മോഷ്ടിച്ചതാര്?

മലയാളം ബൈബിളിന്റെ മൊബൈൽ ആപ്പ്ലിക്കേഷനിൽ ‘അബദ്ധങ്ങളുടെ സ്തോത്രഗീതം’! ജീസസ് യൂത്ത് പ്രസ്ഥാനം കേരളസഭക്കു നൽകിയ അനുഗ്രഹങ്ങളിലൊന്നാണ് മലയാളം ഓൺലൈൻ ബൈബിൾ. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) ബൈബിൾ കമ്മീഷൻ തയാറാക്കിയ മലയാളം വിവർത്തനമാണ് പിന്നീട് ഇൻറർനെറ്റിൽ ലഭ്യമാക്കിയത്. ജീസസ് യൂത്തിലെ ഒരുപറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായിരുന്നു അത്. പിന്നീട് അവയുടെ ആൻഡ്രോയിഡ്, ഐഫോൺ വേർഷനുകൾകൂടി ലഭ്യമായി. തികച്ചും അഭിനന്ദനീയം. കഴിഞ്ഞ വാരാന്ത്യത്തിൽ ഞാനും എന്റെ രണ്ടു സുഹൃത്തുക്കളുംകൂടി പ്രാർത്ഥിക്കാൻ ഒരുമിച്ചിരുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്നാമത്തെ അധ്യായത്തിലെ […]

ഹാലോവീന്‍ നമ്മുടേതല്ല

ഹാലോവീന്‍ നമ്മുടേതല്ല

ആഘോഷിക്കാന്‍ കാരണങ്ങള്‍ നോക്കിയിരിക്കുന്നവരാണ് പ ലരും. അത്തരം ആഘോഷങ്ങളിലേക്ക് ഇപ്പോള്‍ ഒന്നുകൂടി വന്നുചേര്‍ന്നിരിക്കുന്നു. ഹാലോവിന്‍. പാശ്ചാത്യനാടുകളിലെ സെക്കുലര്‍ ആഘോഷമായിരുന്ന ഹാലോവിന്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു. പ്രമുഖ പത്രങ്ങള്‍ പോലും ഹാലോവിന്‍ ദിനാഘോഷങ്ങളെക്കുറിച്ച് ഫീച്ചറുകള്‍ ഈ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊക്കെ കാണുകയും വായിക്കുകയും ചെയ്യുന്ന നമ്മുടെ കുഞ്ഞുമക്കളും അറിയാതെ അതിനോട് ആഭിമുഖ്യം പുലര്‍ത്തുകയോ അതിന്റെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങിപ്പോകുകയോ ചെയ്‌തേക്കാം. അതുകൊണ്ട് ഹാലോവിന്‍ എന്താണെന്നും ഏതാണെന്നും അറിഞ്ഞുകൂടാത്ത നമ്മുടെ മക്കളോട് ആദ്യം തന്നെ പറഞ്ഞുകൊടുക്കണം അത് ദൈവികമല്ലെന്ന്..ക്രിസ്തീയമല്ലെന്ന്.. […]

മണ്ണിന്‍റെ സുവിശേഷം

മണ്ണിന്‍റെ സുവിശേഷം

ദൈവമായ കര്‍ത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം അവിടുന്ന് ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷി ചെയ്യാന്‍ മനുഷ്യനുണ്ടായിരുന്നുമില്ല. എന്നാല്‍ ഭൂമിയില്‍ നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്ന് ഭൂതലമെല്ലാം നനച്ചു. ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴി കൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളതായിത്തീര്‍ന്നു. അവിടുന്ന് കിഴക്ക് ഏദെനില്‍ ഒരു തോട്ടം ഉണ്ടാക്കി. താന്‍ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു.( ഉല്പ […]

പെസഹ അപ്പവും പന്ത്രണ്ട് വർഷവും…

പെസഹ അപ്പവും പന്ത്രണ്ട് വർഷവും…

വെസ്റ്റ് ലണ്ടനിലെ ഇക്കൻഹാം എന്ന ഗ്രാമത്തിലായിരുന്നു അക്കാലം ഞങ്ങൾ. അന്ന് നനുത്ത തണുപ്പുള്ള  ഒരു വ്യാഴാഴ്‌ച; 2005 മാർച്ച് ഇരുപത്തിനാല്. കടൽകടന്നു വന്നിട്ട് വെറും ഒന്നരക്കൊല്ലം മാത്രം. നാട് വല്ലാത്തൊരു നൊസ്റ്റാൾജിയ ആയി ഉള്ളിലിങ്ങനെ നൊന്പരപ്പാട്ട് പാടുന്ന കാലം. അന്നു രാവിലെ മിനി നാട്ടിൽ വിളിച്ചപ്പോൾ എല്ലാവീട്ടിലും പെസഹാഒരുക്കത്തിന്റെ തിരക്ക്. അവൾ എന്നോടു ചോദിച്ചു: “നമുക്കും പെസഹാ ഒരുക്കേണ്ട?” “അത് എളുപ്പമാണോ?” സന്ദേഹിയായി ഞാൻ. “ശ്രമിക്കാം” അവൾക്ക് ഉത്സാഹം. അങ്ങനെ ഞങ്ങൾ സൗത്ത് ഹാളിൽ എത്തി. തേങ്ങയും […]

ആശ്രമമൃഗമാണ്, കൊല്ലരുത്, പ്ലീസ്…

ആശ്രമമൃഗമാണ്, കൊല്ലരുത്, പ്ലീസ്…

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരു വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതായിരുന്നു ഞാന്‍. ‘സാന്താ മാര്‍ത്ത’യില്‍ ജോലിചെയ്യുന്ന ഒരു സിസ്റ്ററിനെ നടത്തത്തിനിടയില്‍ കണ്ടുമുട്ടി. സംസാരിച്ചുനില്‍ക്കുന്‌പോള്‍ വയോവൃദ്ധനായ ഒരു പുരോഹിതശ്രേഷ്ഠന്‍ ഞങ്ങളുടെയടുത്തെത്തി. ഇന്ത്യയിലും മറ്റുപല രാജ്യങ്ങളിലും വത്തിക്കാന്റെ നയതന്ത്രപ്രതിനിധി ആയിരുന്ന ഒരാള്‍. കേരളീയന്‍ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കുസൃതിചിരിയോടെ പറഞ്ഞു: ‘The most arguementative and opinionated people in the world’. പിന്നെ, കുശലം പറഞ്ഞു ചിരിച്ച് മെല്ലെ അദ്ദേഹം നടന്നകന്നു. പതിനാറാം നൂറ്റാണ്ടില്‍ കേരളത്തില്‍ സുവിശേഷപ്രഘോഷണം നടത്തിയ […]

സംഘപരിവാര്‍ മദര്‍ തെരേസയോട് ചെയ്യുന്നതും ദേവന്മാര്‍ മഹാബലിയോട് ചെയ്തതും…

സംഘപരിവാര്‍ മദര്‍ തെരേസയോട് ചെയ്യുന്നതും ദേവന്മാര്‍ മഹാബലിയോട് ചെയ്തതും…

ജീവിച്ചിരിക്കുമ്പോഴേ മദര്‍ വിശുദ്ധയായിരുന്നു. വിശുദ്ധയായിട്ട് അവരെ അംഗീകരിച്ചിരുന്നത് ചേരികളിലെ പാവങ്ങള്‍ മാത്രമല്ല, ലോകനേതാക്കളും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും കൂടിയായിരുന്നു. ജാതിമതഭേദമില്ലാതെ, വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും മദര്‍ തെരേസയെ ആദരിച്ചിരുന്നു. അത്ര ആഴത്തിലുള്ളതും ഹൃദയസ്പര്‍ശിയുമായിരുന്നു, അവരുടെ സേവനങ്ങള്‍. എന്നാല്‍ മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വേളയില്‍ സംഘപരിവാറിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തിലുള്ള മദറിനെതിരായ മുറവിളികള്‍ അപക്വമായ മനസ്സിന്റെ അസഹിഷ്ണുതയെ ഓര്‍മിപ്പിക്കുന്നതാണ്. ദേവന്മാര്‍ മഹാബലിയെ വെറുക്കാന്‍ എന്താണ് കാരണം? മഹാബലി എന്തെങ്കിലും തെറ്റ് ചെയ്‌തോ? ആരെയെങ്കിലും […]

1 2 3 8