എട്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് മോഷണം പോയ ഉണ്ണീശോയുടെ തിരുസ്വരൂപം അത്ഭുതകരമായി തിരിച്ചുകിട്ടി

എട്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് മോഷണം പോയ ഉണ്ണീശോയുടെ തിരുസ്വരൂപം അത്ഭുതകരമായി തിരിച്ചുകിട്ടി

ന്യൂജേഴ്‌സി: എട്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് മോഷണം പോയ ഉണ്ണീശോയുടെ തിരുസ്വരൂപം അത്ഭുതകരമായി തിരിച്ചുകിട്ടി. ന്യൂജേഴ്‌സിയിലെ റോമന്‍ കത്തോലിക്കാ ദേവാലയമായ ഔര്‍ ലേഡി ഓഫ് ഗ്രേസില്‍ നിന്ന് മോഷണം പോയ ഉണ്ണീശോയുടെ രൂപമാണ് ദേവാലയത്തിന്റെ വാതില്ക്കല്‍ കിടന്ന് കിട്ടിയത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രൂപം പായ്ക്ക് ചെയ്ത് എങ്ങനെ തിരിച്ചുകിട്ടി എന്നത് വളരെ രഹസ്യാത്മകമാണ്.

ചര്‍ച്ചിന്റെ അഡ്രസില്‍വന്ന ഈ പായ്ക്കില്‍ മടക്കിഅയ്ക്കാനുള്ള അഡ്രസ് ഉണ്ടായിരുന്നില്ല. ദേവാലയകവാടത്തില്‍ ദുരൂഹസാഹര്യത്തില്‍ പായ്ക്കറ്റ് കണ്ട വികാരി, സംശയം തോന്നി പോലീസിനെ വിവരം അറിയിച്ചു. മെറ്റല്‍ ഡിറ്റെക്ടര്‍ പരിശോധന നടത്തി സ്‌ഫോടകവസ്തുവല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പായ്ക്കറ്റ്തുറന്നത്.

രൂപം മോഷണം പോയതിന്റെയോ തിരികെവന്നതിന്റെയോ സൂചനകള്‍ ഒന്നും വ്യക്തമായിട്ടില്ലെങ്കിലും ഉണ്ണീശോയുടെ രൂപം തിരികെ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ഇടവകാംഗങ്ങള്‍.

 

You must be logged in to post a comment Login