സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചുള്ള ഗാനം സൂപ്പര്‍ ഹിറ്റ്

സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചുള്ള ഗാനം സൂപ്പര്‍ ഹിറ്റ്

സിസ്റ്റര്‍ റാണി മരിയ ഇന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയരുമ്പോള്‍ റാണിമരിയയെക്കുറിച്ചുള്ള ഗാനം സൂപ്പര്‍ ഹിറ്റിലേക്ക്.

പുല്ലുവഴിക്കെന്താനന്ദം മഹിമയെഴും ദിനമതുപുളകം എന്നു തുടങ്ങുന്ന ഗാനമാണ് ഇതിനകം സൂപ്പര്‍ഹിറ്റായിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവ് ബേബി ജോണ്‍ കലയന്തനായാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

യൂട്യൂബില്‍ ആദ്യ ദിനം തന്നെ ഈഗാനം 67000 പേര്‍ കേള്‍ക്കുകയും മൂവായിരത്തോളം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. വില്‍സന്‍ പിറവമാണ് ഗായകന്‍.

 

You must be logged in to post a comment Login