റിയാലിറ്റി ഷോയ്ക്ക് കോണ്‍വെന്റ് വേദിയായപ്പോള്‍ സംഭവിച്ചത്…

റിയാലിറ്റി ഷോയ്ക്ക് കോണ്‍വെന്റ് വേദിയായപ്പോള്‍ സംഭവിച്ചത്…

നോര്‍ഫോള്‍ക്ക്: ബാഡ് ഹാബിറ്റ്‌സ് ഹോളി ഓര്‍ഡേഴ്‌സ് എന്ന ടെലിവിഷന്‍ റിയാലിറ്റിഷോയ്ക്ക് ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ചാരിറ്റി കോണ്‍വെന്റ് വേദിയാകുന്നു. അഞ്ച് പെണ്‍കുട്ടികളാണ് ഇതിലുള്ളത്.

സെക്‌സ്, പാര്‍ട്ടി, മദ്യം എന്നിവ ഉപേക്ഷിച്ച് സന്യസ്തജീവിതം അറിയാന്‍ കോണ്‍വെന്റിലെത്തുന്നതും അവിടെ കഴിയുന്നതുമായ ഷോയാണ് ഇത്. നാലു ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന ഈ റിയാലിറ്റി ഷോ വ്യാഴാഴ്ചകളിലാണ് സംപ്രേഷണം ചെയ്യുന്നത്. അഞ്ച് പെണ്‍കുട്ടികളുടെ ആധ്യാത്മികയാത്രയാണ് പ്രതിപാദ്യം.

സന്യസ്ത ജീവിതത്തിന്റെ സത്യസന്്ധമായ ചിത്രീകരണമാണ് ഇതിലുള്ളതെന്ന് സിസ്റ്റര്‍ ഫ്രാന്‍സിസ് റിഡ്‌ലെര്‍ പറയുന്നു. ഈ റിയാലിറ്റി ഷോ സഭയുടെ നന്മയ്ക്കുവേണ്ടിയാണ്. കാരണം പൊതുസമൂഹത്തില്‍ പലപ്പോഴും കന്യാസ്ത്രീമാര്‍ തെറ്റിദ്ധരിക്കപ്പെടുന്നു. അവരുടെ ജീവിതം യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് എന്ന് വ്യക്തമാക്കാന്‍ ഈ പ്രോഗ്രാം സഹായിക്കും.

കന്യാസ്്ത്രീമാരുമൊത്തുള്ള ജീവിതം തങ്ങളുടെ ജീവിതത്തെ വളരെയധികം മാറ്റിമറിച്ചുവെന്ന് പ്രോഗ്രാമില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ ഒരു അഭിമുഖത്തില്‍ പറയുന്നു. കോണ്‍വെന്റില്‍ ജീവിച്ച സമയം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു എന്നും ഇവര്‍ പറയുന്നു.

You must be logged in to post a comment Login