ബഹ് റനിലെ കത്തീഡ്രല്‍ അറേബ്യയുടെ ഹൃദയം

ബഹ് റനിലെ കത്തീഡ്രല്‍ അറേബ്യയുടെ ഹൃദയം

മനാമ: ബഹ് റനിലെ കത്തീഡ്രല്‍ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2021 ഓടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. മനാമയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയാണ് ദേവാലയം. ബഹ്‌റിന്‍ രാജാവാണ് ഇതിനുള്ള സ്ഥലം നല്കിയത്. രണ്ടായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധത്തിലാണ് സജ്ജീകരണം.

രാജ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൈസ്തവ ആരാധനാലയമാണ് ഇത്. ഇറാക്ക്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൈസ്തവരാണ് ഇവിടെ കൂടുതലുള്ളത്. ജനസംഖ്യയുടെ പത്ത് ശതമാനം ക്രൈസ്തവരാണ്. ഈസ്റ്റര്‍, ക്രിസ്മസ് ദിനങ്ങളില്‍ ക്രൈസ്തവവിശ്വാസത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്താറുണ്ട്.

You must be logged in to post a comment Login